Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽപ്പെട്ട യുവതിയ്ക്ക് രക്ഷകനായി സൂര്യ

suriya

സിങ്കം 3യുടെ ചിത്രീകരണം കഴിഞ്ഞ് സൂര്യ കാറിൽ മടങ്ങുമ്പോഴാണ് റോഡിൽ ഒരു അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. യുവതിയാണ് അപകടത്തിൽപ്പെട്ടതെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ കാറിൽ നിന്നിറങ്ങി യുവതിയെ തന്റെ കാറിൽ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.

ആന്ധ്രയിലെ മഡനപളളിയിലാണ് സംഭവം നടക്കുന്നത്. ആശുപത്രിയിലെ ചിലവുകൾ ഓർത്ത് വിഷമിക്കരുതെന്നും ആ തുകയും താൻ അടച്ചോളാമെന്ന് യുവതിയോട് പറയുകയും ചെയ്തു. സൂര്യയുടെ കാറിന് പുറകെയെത്തിയ പ്രൊഡക്ഷൻ വാനിലാണ് അദ്ദേഹം പിന്നീട് ഹോട്ടലിലേക്ക് യാത്രയായത്.

Your Rating: