Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴകത്തിന്‍റെ ‘സൂര്യ’ തേജസിന് ഇന്നു പിറന്നാള്‍

suriya

തമിഴകത്തെ സൂപ്പര്‍താരം സൂര്യ ശിവകുമാറിന് ഇന്ന് പിറന്നാള്‍. തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയനായ മുന്‍നിര നടന്മാരില്‍ ഒരാള്‍. പ്രശസ്തന തമിഴ്നടന്‍ ശിവകുമാറിന്‍റെ മകനാണ് സൂര്യ. സംവിധായകന്‍ മണിരത്നമാണ് സൂര്യ എന്ന പേര് നിര്‍ദ്ദേശിച്ചത്.

മണിരത്നം നിര്‍മിച്ച് വസന്ത് സംവിധാനം ചെയ്ത നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തെത്തുന്നത്. ഇളയദളപതി വിജയ്ക്കൊപ്പമായിരുന്നു അരങ്ങേറ്റം. വിജയ് അന്നേ അറിയപ്പെടുന്ന താരമാണ്. തൊണ്ണൂറുകളില്‍ ഇതുപോലെ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും തിളങ്ങിയില്ല. പിന്നീട് വിജയ്ക്കൊപ്പം തന്നെ എത്തിയ 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായി.

Kakka Kakka Scene

ബാല സംവിധാനം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയേന്‍, വാരണം ആയിരം, സിങ്കം, സിങ്കം 2 അങ്ങനെ അഭിനയിച്ച മുപ്പതു ചിത്രങ്ങളിലും സ്വപ്രയത്‌നത്തിലൂടെ സൂര്യ തമിഴകത്തെ മികച്ച അഞ്ച് നടന്മാരില്‍ ഒരാളായി.

ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.

ഓരോ സിനിമയും തികഞ്ഞ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും ചെയ്യുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് സൂര്യ. വിക്രം കുമാറിന്‍റെ 24, ഹൈകു എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങുന്ന സൂര്യയുടെ ചിത്രങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.