Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് നടന്‍ ശെല്‍‌വകുമാര്‍ ബൈക്കപകടത്തില്‍ മരിച്ചു

selvakumar

തമിഴ് സിനിമ, സീരിയൽ നടന്‍ ശെല്‍വകുമാര്‍ ബൈക്കപകടത്തില്‍ (59) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും നടനുമായ കോവൈ സെന്തിലിനെ ഗുരുതര പരുക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെന്നൈയിലെ ടി നഗറില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം. ശെല്‍വകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സ്പീഡോമീറ്ററിന്റെ വയര്‍ വീലില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ശെല്‍വകുമാര്‍ അപകടസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ശെല്‍വകുമാര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുന്നൂറോളം ചിത്രങ്ങളില്‍ ശെല്‍വകുമാര്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിജയകാന്ത് നായകനായ രാമണ്ണ, വിക്രം നായകനായ അന്യന്‍ എന്നിവയാണ് ശെല്‍വകുമാര്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Your Rating: