Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ഗെറ്റപ്പിൽ അജിത്ത്; വിവേകം ഫസ്റ്റ്ലുക്ക്

vivegam-ajith

‘തല’ ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം അജിത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. തടിച്ച ശരീര പ്രകൃതിയിൽ നിന്നും മസിൽ ഗെറ്റപ്പിലാണ് ‘തല’ എത്തുന്നത്. വിവേകം എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്.

വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം ജൂൺ 22ന് ചിത്രം തിയറ്ററുകളിലെത്തും. ബൾഗേറിയ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ. ചിത്രത്തിൽ ഇന്റലിജന്റ് ഓഫീസറായാണ് അജിത്ത് എത്തുന്നത്.

ബോളിവുഡ് നടൻ വിവേക് ഒബ്റോയി ആണ് വില്ലൻ. നായിക കാജൽ അഗർവാൾ. കരുണാകരൻ, അക്ഷര ഹാസൻ, രാജേന്ദ്രൻ, അപ്പുക്കുട്ടി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു.  

Your Rating: