Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’ ലുക്കിൽ വിജയ്; ചിത്രങ്ങൾ കാണാം

vijay-theri വിജയ് , അറ്റ്ലീ

ഇളയദളപതിയെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തെറിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. അറ്റ്ലീ തന്നെയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിജയ് പൊലീസ് ഗെറ്റപ്പിലുള്ള േവഷത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.

theri-hd വിജയ്

ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും. തെറി’ എന്നാൽ മലയാളത്തിലെപ്പോലെ അസഭ്യ‌മല്ല തമിഴിൽ. പെട്ടന്നുള്ള പ്രതികരണം, ചങ്കൂറ്റം, ധൈര്യം, ഊർജം ന്നിവയെ സൂചിപ്പിക്കുന്ന വിശേഷണമാണ് തെറി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ തന്നെ ഈ ഊർജം നിങ്ങൾക്ക് കാണാനാകുമെന്നും തിരക്കഥയിലും സിനിമയിലും അതു തന്നെ ഉണ്ടാകുമെന്നും സംവിധായകനായ അറ്റ്ലി പറയുന്നു.

vijay-theri-still വിജയ്

സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു. തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് ആണ്. ട്രോയ്,മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയൺ.

atli-vijay

രാജാറാണി, കത്തി, നാനും റൗഡി താൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജോർജ് സി വില്യംസ് ആണ് സിനിമയുടെ ഛായാഗ്രഹണം.

ther-hd-stilll വിജയ്
vijay-theri-images
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.