Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’യില്‍ വിജയ്‌യുടെ വില്ലന്‍

theri-villain ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രം (ഇടത്)

അറ്റ്ലീയും ഇളയദളപതി വിജയ്‌യും ചേർന്നൊരുക്കുന്ന ‌‘തെറി’ ആ പേരു കൊണ്ടു തന്നെ വാർത്തകളിലിടം പിടിച്ചു കഴി‍ഞ്ഞു. ‌‌‌‌പൊലീസുകാരനായാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. വിജയ്‌യ്ക്ക് വില്ലനായി എത്തുന്നത് ഹോളിവുഡിൽ നിന്നുള്ള താരമാണ്. വില്ലന്റേതായ ഒരു ചിത്രം ഇന്റർനെറ്റിലൂടെ പുറത്തുവന്നു. എന്നാൽ താരത്തിന്റെ മറ്റുവിവരങ്ങൾ ലഭ്യമല്ല.

‘തെറി’ എന്നാൽ മലയാളത്തിലെപ്പോലെ അസഭ്യ‌മല്ല തമിഴിൽ. പെട്ടന്നുള്ള പ്രതികരണം, ചങ്കൂറ്റം, ങ്കൂറ്റം, ധൈര്യം, ഊർജം എന്നിവയെ സൂചിപ്പിക്കുന്ന വിശേഷണമാണ് തെറി. പെട്ടെന്ന് വികാരധീനനാകുന്ന ഒരു പൊലീസുകാരനായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ശക്തനും ധൈര്യശാലിയുമാണെങ്കിലും എന്തൊക്കെയോ അയാളെ അലട്ടുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും ഇത്. അറ്റ്ലീ പറയുന്നു.

തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് ആണ്. ട്രോയ്,മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.