Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരണ്യകാണ്ഡം സംവിധായകന്റെ ചിത്രത്തിൽ ഫഹദും വിജയ് സേതുപതിയും?

thyagarajan-fahaf

2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയശ്രദ്ധനേടിയ ത്യാഗരാജന്‍ കുമരരാജ അടുത്ത ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. തിരക്കഥ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ മനസ്സിൽ രണ്ടു നായകന്മാരാണുള്ളത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും.

ചിത്രത്തിൽ രണ്ടുപേർക്കും തുല്യപ്രാധാന്യമാണ്. സിനിമയുമായി ബന്ധപ്പെട്ട് ഇരുവരുമായും ത്യാഗരാജൻ കൂടിക്കാഴ്ച നടത്തി. ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. ചർച്ചകളുടെ അവസാനഘട്ടത്തിലാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

തനി ഒരുവന് ശേഷം മോഹൻരാജ ഒരുക്കുന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്. ശിവകാർത്തികേയനും നയൻതാരയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. തമിഴിൽ നിന്നും നിരവധി ഓഫറുകളാണ് ഫഹദിനെ തേടിയെത്തുന്നത്. എന്നാൽ മോഹൻരാജ ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും ഫഹദ് കരാ‍ർ ഒപ്പിട്ടിട്ടില്ല. 

Your Rating: