Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസില്ല, കാരണം

bahubali-3

ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾ കൂടി ഒരുങ്ങുന്നുണ്ടെന്ന് എസ്.എസ് രാജമൗലി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ബാഹുബലിയെ അവതരിപ്പിക്കുന്ന പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പ്രധാനആകർഷണം.

എന്നാൽ ബാഹുബലിയുടെ മൂന്നാം ഭാഗത്തിൽ പ്രഭാസ് ഉണ്ടാകില്ല എന്നതാണ് പുതിയ വാർത്ത. രാജമൗലിയുടെ അച്ഛനും ബാഹുബലി ഒന്നിന്റെയും രണ്ടിന്റെയും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദാണ് ബാഹുബലി മൂന്നില്‍ പ്രഭാസ് ഉണ്ടാവില്ല എന്ന സൂചന നല്‍കിയത്.

ബാഹുബലിയുടെ ആദ്യ രണ്ടുഭാഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും മൂന്നാം ഭാഗമെന്നും ബാഹുബലി , കട്ടപ്പ തുടങ്ങിയ കഥാപാത്രങ്ങൾ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.