Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ മമ്മൂട്ടി ഡയലോഗ്; തൊടരി ട്രെയിലർ

keerthi

ദളപതി സിനിമ കണ്ടിട്ടുണ്ടോ? അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പർസ്റ്റാർ രജനീകാന്ത് ആണ് രക്ഷകനായി എത്തുന്നത്. പുതിയ ചിത്രമായ തൊടരിയിലെ ധനുഷിന്റെ ഡയലോഗ് ആണിത്.

Thodari - Official Trailer | Dhanush, Keerthy Suresh | Prabu Solomon | D. Imman

ധനുഷിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന ‘തൊടരി’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. തുരന്തോ എക്‌സ്പ്രസില്‍ ഡൽഹിയില്‍ നിന്നും ചെന്നൈയ്ക്ക് പോകുന്ന യാത്രക്കാരുടെ ഒരുദിവസത്തെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനായാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തമ്പി രാമയ്യ, രാധാ രവി, പൂജ ത്സവേരി, പ്രേം, ബഡവ ഗോപി, കരുണാകരന്‍, ഹരീഷ് ഉത്തമന്‍, ഗണേഷ് വെങ്കട്ടരാമന്‍, രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡി. ഇമാനിന്റേതാണ് സംഗീതം. 

Your Rating: