Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയെ മാനേജര്‍ ചതിച്ചു

trisha

തെന്നിന്ത്യയിലെ മുൻനിര നടിയായ തൃഷ നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ്. ഏറ്റവും പുതിയ റിലീസ് ആയ നായകി ബോക്സ്ഓഫീസിൽ ദുരന്തമായിരുന്നു. ഈ ചിത്രം തൃഷയ്ക്ക് ഉണ്ടാക്കിയത് ഇരട്ടിനഷ്ടവും.

തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ഈ ഹൊറർ ത്രില്ലർ സംവിധാനം ചെയ്തത് ഗോവർധൻ റെഡ്ഡിയാണ്. തൃഷയുടെ മാനേജറായിരുന്നു സിനിമയുടെ നിർമാതാവ്. കെട്ടുപ്പറില്ലാത്ത തിരക്കഥ ആയിട്ട് കൂടി മാനേജർ നിർബന്ധിച്ചിട്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ നടി തയാറായത്.

മാത്രമല്ല സിനിമയുടെ തമിഴ്നാട്ടിലെ വിതരണം മാത്രമാണ് പ്രതിഫലമായി നടി ചോദിച്ചത്. എന്നാൽ കൂടുതൽ ലാഭം തെലുങ്ക് വിതരണത്തിലൂടെ ലഭിക്കുമെന്ന് പറഞ്ഞ് തെലുങ്ക് ഡിസ്ട്രിബ്യൂഷൻ തൃഷയ്ക്ക് നൽകി.

പിന്നീട് റിലീസിനെത്തിയ ചിത്രം തമിഴ്നാട്ടിൽ ഭേദപ്പെട്ട പ്രതികരണം കാഴ്ചവെച്ചെങ്കിലും തെലുങ്കിൽ ദുരന്തമായിരുന്നു. നിർമാതാവിന് ഇതുമൂലം കുറച്ച് നഷ്ടങ്ങളേ ഉണ്ടായൊള്ളുവെങ്കിലും തൃഷയ്ക്ക് ഇത് ഇരട്ടി ആഘാതമാണ് ഏൽപ്പിച്ചത്. 

Your Rating: