Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവില്‍ തൃഷ അത് സമ്മതിച്ചു

trisha-varun

തൃഷ-വരുണ്‍ പ്രണയത്തകര്‍ച്ചയായിരുന്നു കോളിവുഡിലെ ചര്‍ച്ചാവിഷയം. വിവാഹനിശ്ചയം കഴിഞ്ഞ തൃഷയും വരുൺ മണിയനും പിരിഞ്ഞെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. വിവാഹം ഉപേക്ഷിച്ചെന്നും ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞെന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഇരുവരും വിവാഹത്തിൽ നിന്നു പിൻമാറാനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാനും ഇരുവരും തയാറായില്ല. അവസാനം തൃഷ തന്നെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയിക്കാന്‍ രംഗത്തെത്തി. ‘നൂറുകണക്കിന് ഊഹാപോഹങ്ങളാണ് ഇതിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിച്ചത്. എല്ലാത്തിനും ഇതോടെ അവസാനമാകട്ടെ. ഹാപ്പി സിങ്കിള്‍, എല്ലാവര്‍ക്കും നന്ദി... തൃഷ ട്വീറ്റ് ചെയ്തു.

വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് വിശദമാക്കിയെങ്കിലും ഇതിന്‍റെ കൂടുതല്‍ കാരണങ്ങള്‍ പുറത്തുപറയാന്‍ തൃഷ തയാറായില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും സന്തോഷകരം എന്നാണ് തൃഷ പറയുന്നത്. പിറന്നാള്‍ ആഘോഷവും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളുമായി തൃഷ തിരക്കിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.