രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അന്താരാഷ്ട്രനിലവാരത്തിലുള്ള പോസ്റ്റര്‍ ആളുകള്‍ക്കിടയിലെങ്ങും ചര്‍ച്ചാവിഷയമായിരുന്നു.
എന്നാല്‍ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് ചില വിദ്വാന്മാര്‍ പറയുന്നത്. സൈമന്‍ ബിര്‍ച്ച് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ പോസ്റ്ററുമായി ബാഹുബലിയുടെ പോസ്റ്ററിനും സാദൃശ്യമുണ്ടെന്നാണ് ചിലരുടെ വാദം. 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സൈമന്‍ ബിര്‍ച്ച്.
പോസ്റ്റര്‍ മാത്രമല്ല ചിത്രത്തിന്‍റെ പ്രമേയവും ഒരു ഹോളിവുഡ് സിനിമയില്‍ നിന്നെടുത്തിട്ടുള്ളതാണെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.