Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്ന വിഡിയോ പുറത്ത്

parul-dog-attack

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നടി പരുള്‍ യാദവിന് ഗുരുതരമായ പരുക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അഞ്ച് തെരുവ് നായകളാണ് നടിയെ ആക്രമിച്ചത്. നടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നതിന്റെ വിഡിയോ കന്നഡ ചാനലുകൾ പുറത്തുവിട്ടു.

സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടി തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.
മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് നടിയെ നായകള്‍ ആക്രമിച്ചത്. തെരുവ് നായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്ത് നായയെ നടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്. വളർത്തുനായയെ കടിക്കാൻ വന്ന തെരുവ് നായയെ നടി തടയാൻ ശ്രമിക്കുകയും ഇതിനിടെ നായ്ക്കൾ ചേർന്ന് നടിയെ റോഡിലേക്ക് വീഴ്ത്തി. റോഡിൽ വീണ നടിയെ നായ്ക്കൾ കൂട്ടമായി ചേർന്ന് ക്രൂരമായി ആക്രമിച്ചു. ആ സമയത്ത് അതുവഴി വന്ന ആളുകൾ നടിയെ രക്ഷിക്കുകയായിരുന്നു.

ACTRESS PARUL YADAV ATTACKED BY DOGS

കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ കടിയേറ്റിരുന്നു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റു. നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഭേദമായി വരുന്നെന്ന് നടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയാണ് പരുൾ. സിനിമയിൽ സാന്ദ്ര പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പരുള്‍ അവതരിപ്പിച്ചത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരവും നടിയും മോഡലുമാണ് പരുള്‍ യാദവ്. പ്രധാനമായും കന്നട, മലയാളം, തമിഴ് സിനിമകളിലാണ് നടി അഭിനയിക്കുന്നത്.

2004ല്‍ പുറത്തിറങ്ങിയ ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പരുള്‍ തമിഴിൽ എത്തുന്നത്. കസ്തൂരി രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായക വേഷത്തില്‍ എത്തിയത്. രാം ഗോപാൽ വർമയുടെ കില്ലിങ് വീരപ്പനാണ് അവസാനം പുറത്തിറങ്ങിയ ചിത്രം,