Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയുടെ പാസ്പോർട്ട് കള്ളൻ കൊണ്ടുപോയി

vidyu

തമിഴ് ഹാസ്യനടി വിദ്യു രാമന്റെ പാസ്പോർട്ടും പണവും വിദേശയാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടു. ഓസ്ട്രിയയിലെ വിയന്നയിൽവച്ചാണ് സംഭവം.

പാസ്പോർട്ടും ക്രെഡിറ്റ്കാർഡും അടങ്ങിയ ബാഗ് ആണ് മോഷണം പോയെന്നും വിയന്നയിെല ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയാണെന്നും അറിയിച്ച് നടി ട്വീറ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.

സിസിടിവി ഫൂട്ടേജിൽ നിന്നാണ് ബാഗ് മോഷണം പോയതാണെന്ന് വ്യക്തമായത്. നടി താമസിക്കുന്ന റൂമിൽ അപരിചിതനായ ഒരാൾ എത്തുകയും പരിചയപ്പെടുകയും ചെയ്തു. ഈ സമയം പുറകുവശത്തടെ എത്തിയ അയാളുടെ സുഹൃത്തുക്കള്‍ ബാഗ് കൈവശമാക്കി സ്ഥലം വിടുകയായിരുന്നു. എംബസി സഹായിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് നടി പറയുന്നു.  

Your Rating: