തമിഴ് നടന്‍ സത്യരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാഹുബലിയിലെ കട്ടപ്പ. അതുകൊണ്ടു തന്നെയാകാം ഒരു സൂപ്പര്‍താരചിത്രം വേണ്ടെന്ന് വച്ച് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി തന്‍റെ സമയം മാറ്റിവച്ചത്.
തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന ചിത്രത്തിലെ പ്രധാനവേഷം തള്ളിക്കളഞ്ഞാണ് താരം ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടി ഡേറ്റ് നല്‍കിയത്. വിജയിയുടെ അറ്റ്ലീ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് സത്യരാജിനെ ആയിരുന്നു. എന്നാല്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് പ്രധാന്യം നല്‍കി സത്യരാജ് പിന്മാറുകയായിരുന്നു.
ബോക്സ്ഓഫീസില്‍ 550 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്. അടുത്ത മാസം രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.