Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയില്‍ വിജയിക്ക് വമ്പന്‍ പ്രതിഫലം

puli-vijay-salary

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം പുലിയില്‍ വിജയിക്ക് റെക്കോര്‍ഡ് പ്രതിഫലം. പി.ടി സെല്‍വകുമാറും ഷിബു തമീന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ 20 കോടിയാണ് പ്രതിഫലം. 100 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഒരു സിനിമക്കായി വിജയ് മേടിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍. വിജയ് ഇരട്ട റോളില്‍ വീണ്ടുമെത്തുന്ന ചിത്രത്തിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡ് നടി ശ്രീദേവി തമിഴിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്.