Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിയുടെ ‘കത്തി’ അന്നേ മല്യയുടെ നേർക്ക്

vijay-kaththi

വിജയ് ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുലകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും വിട്ട് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയവുമായാണ് കത്തി എന്ന ചിത്രം എത്തിയത്. ‘5000 കോടി സര്‍ക്കാരില്‍ നിന്നും കടം വാങ്ങുന്ന ബിയർ ഫാക്ടറി മുതലാളി, എനിക്കീ കടമൊന്നും തിരിച്ചടക്കാൻ പറ്റില്ലെന്ന് കൈകൂപ്പുന്നു, എന്നാൽ അയാൾ ആത്മഹത്യ ചെയ്തില്ല. അയാൾക്ക് ലോൺ കൊടുത്ത അധികാരികളും ആത്മഹത്യ ചെയ്തില്ല. എന്നാല്‍ വെറും 5000 രൂപ ബാങ്കില്‍ നിന്നും ലോണെടുക്കുന്ന കര്‍ഷകര്‍, അത് തിരിച്ചടക്കാനാകാതെ പലിശയും കൊള്ളപ്പലിശയും ഏറെ വിഷം കഴിച്ച് ഇവിടെ ആത്മഹത്യചെയ്യുന്നു.’

സർക്കാരിനെയും രാജ്യത്തെയും കബളിപ്പിച്ച് വിജയ് മല്യ കോടികൾ കടം വാങ്ങി മുങ്ങിയപ്പോൾ ആരാണ് എ ആർ മുരുകദോസ് ചിത്രത്തിലെ ഇൗ ഡയലോഗ് ഒാർക്കാത്തത് ?

Kaththi Heart touching climax dialogue

മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിന് നേരെ കണ്ണടയ്ക്കുമ്പോള്‍ അവരുടെ കപടസാമൂഹിക പ്രതിബദ്ധതയ്ക്ക് നേരെയുള്ള കത്തിക്കുത്തായിയിരുന്നു മുരുകദോസിന്റെ കത്തി. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിന് നിയമ നടപടി നേരിട്ട വിജയ്മല്യ രാജ്യം വിട്ടിരിക്കുന്നു. രാജ്യത്ത് ഉണ്ടായിരുന്നിട്ട് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിയും വന്നിട്ടില്ല.

ഇങ്ങനെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലികപ്രാധാന്യമുള്ള വിഷയങ്ങളാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്തത്. മുരുകദോസിന്റെ ധൈര്യം സമ്മതിച്ചുകൊടുക്കണം. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആധിപത്യത്തെയും സെന്‍സേഷണല്‍ വാര്‍ത്ത തേടി പോകുന്ന ടെലിവിഷന്‍ ചാനലുകളെയും നിശിതമായി സംവിധായകന്‍ ചിത്രത്തില്‍ വിമര്‍ശിക്കുന്നു. കാലമധികം കഴിയും മുമ്പെ സിനിമയിൽ പറഞ്ഞതൊക്കെ വാസ്തമായിരിക്കുന്നു. കടം വാങ്ങിയ കർഷകൻ ആത്മഹത്യ ചെയ്യുന്നു. കടം വാങ്ങിയ മല്യ വിദേശത്ത് സുഖിക്കുന്നു. വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ ?

Your Rating: