Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തി ഇനി ഇളയദളപതിയുടെ നായിക

keerthi-vijay

ചുരുങ്ങിയ കാലംകൊണ്ട് തമിഴിലെ മുൻനിര നായികയായി തിളങ്ങുകയാണ് കീർത്തി സുരേഷ്. 'ഗീതാഞ്ജലി' എന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരം തമിഴിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്.

ശിവകാർത്തികേയൻ, വിക്രം പ്രഭു, ധനുഷ് തുടങ്ങിയവരുടെ നായികയായി തിളങ്ങുന്ന താരം ഇനി ഇളയദളപതി വിജയിയുടെ നായിക.ഭരതൻ ഒരുക്കുന്ന ഇളയദളപതിയുടെ അറുപതാം ചിത്രത്തിലാണ് കീർത്തി നായികയായി എത്തുക. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിന് ശേഷം ഭരതനും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ശിവകാർത്തികേയൻ നായകനായി എത്തിയ രജനിമുരുകൻ ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയത്. ശിവകാർത്തികേയന്റെ റെമോ, ധനുഷ് നായകനാകുന്ന റെയ്ൽ എന്നിവയാണ് കീർത്തിയുടെ പുതിയ ചിത്രങ്ങൾ.