Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുലി’യെക്കാണാൻ വിജയ് കുടുംബത്തോടെ

vijay-and-son

തന്‍റെ പുതിയ ചിത്രം പുലിയുടെ ആദ്യപ്രദര്‍ശനം കുടുംബവുമൊത്ത് ആസ്വദിച്ച് വിജയ്. ചെന്നൈ എന്‍.എഫ്ഡിസി യുടെ പ്രിവ്യു തീയറ്ററായ ടാഗോർ തിയറ്ററിൽ വച്ചായിരുന്നു സിനിമയുടെ പ്രത്യേകപ്രദര്‍ശനം നടന്നത്.

വിജയ്ക്കും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടി മാത്രമായിരുന്നു പ്രദർശനം. തന്‍റെ കുട്ടികള്‍ക്കും ഭാര്യയ്ക്കും സിനിമ ഒരുപാട് ഇഷ്ടമായെന്നും ആരാധകര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും വിജയിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി മൂവായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാസ് മസാലാ ചേരുവകളില്‍ നിന്നും മാറി ഫാന്റസി കോമഡി വിഭാഗത്തിലുള്ള ചിത്രമായിരിക്കും പുലി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.