Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യമായി വിജയകാന്ത് എംഎല്‍എയുടെ കരണത്തടിച്ചു

vijaykanth-image

തമിഴ്‌ സിനിമാ താരവും രാഷ്ട്രീയനേതാവുമായ വിജയ്‌കാന്ത്‌ വിവാദത്തില്‍. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എയുടെ കരണത്തടിച്ചാണ്‌ ഇത്തവണ വിജയ്‌കാന്ത്‌ വാര്‍ത്തയില്‍ നിറയുന്നത്‌. വന്‍ ആള്‍ക്കൂട്ടം കണ്ടുനില്‍ക്കെയാണ് വിജയകാന്ത് നയിക്കുന്ന ഡിഎംഡികെയുടെ കൂടല്ലൂര്‍ എം.എല്‍എ ശിവകൊളുന്തിനെ മര്‍ദ്ദിച്ചത്. എന്തായാലും താരം കരണത്തടിക്കുന്ന രംഗങ്ങളുടെ വിഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു.

Vijayakanth Hits His MLA Again In Cuddalore

കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ച കൂടല്ലൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവം. ‍കൂടല്ലൂരിൽ എത്തിയ വിജയ്‌കാന്തിന്‌ പ്രതീക്ഷിച്ച വരവേല്‍പ്പൊ സൗകര്യങ്ങളൊ ലഭിച്ചില്ലെന്നും തുടർന്ന് ഇരുവരും തർക്കങ്ങളുണ്ടായി അത് പിന്നീട് അടിയിൽ കലാശിക്കുകയുമായിരുന്നെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു കുട്ടിയോട് അധ്യാപകന്‍ പെരുമാറുന്നത് പോലെയായിരുന്നു വിജയകാന്ത് തന്നോട് പെരുമാറിയതെന്നും തന്നെ മര്‍ദ്ദിച്ചെന്ന വാര്‍ത്തകള്‍ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും ശിവകൊളുന്ത് പറയുന്നു.സംഭവം ചര്‍ച്ചയായെങ്കിലും വിജയ്‌കാന്ത് ഇതുവരെ ഈ സംഭവത്തിൽ പ്രതികരിക്കാന്‍ തയാറായിട്ടില്ല.