വിജയ് ഇപ്പോള്‍ ചിമ്പുദേവന് ചിത്രമായ പുലിയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ്. പുലിയുടെ ചിത്രീകരണത്തിന് ശേഷം വിജയ് 59 എന്നുതാല്ക്കാലികമായി പേരിട്ടിരിക്കുന്ന അറ്റ്ലീ ചിത്രത്തിലാകും വിജയ് അഭിനയിക്കുക.
സൂപ്പര്‍ഹിറ്റ് ചിത്രമായ രാജ റാണിയ്ക്ക് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പുതിയ സിനിമയുടെ ആദ്യ ചിത്രീകരണം ചൈനയിലാകും ആരംഭിക്കുക. ഗാനരംഗങ്ങളും മറ്റു പ്രധാനപ്പെട്ട ചില സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്.
സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.