വിക്രത്തിന്റെ മകൾ അക്ഷിതയുടെ വിവാഹ നിശ്ചയം വൻ ആഘോഷത്തോടെയാണു നടന്നത്. എന്നാൽ ആഘോഷത്തിന്റെ രസം മാറും മുൻപേ അത്ര സുഖകരമല്ലാത്ത കാര്യമാണു വിക്രം കുടുംബത്തിനു നേരിടേണ്ടി വരുന്നത്. അക്ഷിതയുടെ വിവാഹ നിശ്ചയ മോതിരം കാണാതെ പോയിരിക്കുന്നു.
ഐസ്ക്രീം പാർലറിൽ പോയി തിരിച്ചെത്തുമ്പോഴായിരുന്നു അക്ഷിതയുടെ കയ്യിൽ കിടന്ന മോതിരം കാണാതെ പോയത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ് രാഷ്ട്രീയത്തിലെ അതികായൻ കരുണാനിധിയുടെ പേരക്കുട്ടിയാണ് അക്ഷിതയെ വിവാഹം ചെയ്യുന്നത്. ഇരു മുഗന്‍ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തിരക്കിലാണു വിക്രം. ഇതേ സംബന്ധിച്ച് ഇരുവരുടെയും വീട്ടുകാർ പ്രതികരണമറിയിച്ചിട്ടില്ല.