Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ ജീവനക്കാരിയായ ആരാധികയെ ഞെട്ടിച്ച് വിക്രം

vikram-fan

സൂപ്പർതാരമാണെങ്കിലും താരജാഡകളില്ലാത്ത നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. ആരാധകരോട് അദ്ദേഹം കാണിക്കുന്ന സ്നേഹവും വാത്സല്യവും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു സംഭവം ഈ അടുത്തിടെയും നടന്നു.

ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയതായിരുന്നു വിക്രം. താമസിക്കുന്ന ഹോട്ടലിൽ വിക്രത്തെ കാണാൻ നിരവധി ആളുകൾ കൂടിയിരിക്കുന്നു. ഇതിനിടെ അദ്ദേഹത്തെ ഒരുനോക്ക് കാണാനും കൂടിനിന്നൊരു ഫോട്ടോ എടുക്കാനും താൽപര്യത്തോടെ കാത്തുനിൽക്കുകയായിരുന്നു ഹോട്ടൽജീവനക്കാരിയായ ഒരു ആരാധിക.

വിക്രം വളരെ തിരക്കിലും. മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ഉള്ളവരെല്ലാം വിഐപികളും. ഉള്ളിലെ ഭയവും ചുറ്റുമുള്ള ആളുകളെയും കണ്ട് ആ സ്ത്രീ വിഷമത്തോടെ തിരികെ നടന്നു. അപ്പോഴാണ് ഒരാൾ ഓടിവന്ന് സ്ത്രീയെ ചുറ്റിപ്പിടിക്കുന്നത്. മറ്റാരുമല്ല വിക്രം തന്നെയായിരുന്നു.

പ്രിയപ്പെട്ട ആരാധികയുടെ വെപ്രാളവും അങ്കലാപ്പുമെല്ലാം വിക്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെ ഒന്ന് കാണാനാണ് അവർ നിൽക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായി. സങ്കടം കൊണ്ട് മടങ്ങിപ്പോയ അവരെ പിന്തുടർന്ന് കൂടെ ചേർത്തു നിർത്തി നിരവധി ചിത്രങ്ങൾ എടുത്തു. വിക്രം ജീവിതത്തിലും വളരെ സിമ്പിളും മാസ്സ് ഹീറോയും ആണെന്നായിരുന്നു ആ ആരാധികയുടെ കമന്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.