Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബാഹുബലിയ്ക്ക് വധുവിനെ ആവശ്യമുണ്ട്’

prabhas പ്രഭാസ്

ബ്ലോക്ബസ്റ്റർ ഹിറ്റായ ബാഹുബലിയിലൂടെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലും പ്രേക്ഷകർക്ക് പരിചിതനായ നായകനാണ് പ്രഭാസ്. എന്നാൽ നായകന്‍ പ്രഭാസിന്റെ ആരാധികമാരെ നിരാശരാക്കി താരത്തിന്റെ ഈ വിവാഹം ഈ വർഷം തന്നെ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് വീട്ടുകാര്‍.

പ്രഭാസിന്റെ അമ്മാവനും നടനുമായ കൃഷ്‌ണ രാജുവാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‌ അനുയോജ്യയായ വധുവിനെ കണ്ടത്താനുള്ള ശ്രമത്തിലാണ്‌ വീട്ടുകാരിപ്പോള്‍. ബാഹുബലി2 വിന്റെ ചിത്രികരണം തീര്‍ന്നാലുടന്‍ വിവാഹം നടത്തുമെന്നാണ്‌ അറിയുന്നത്‌.

ബാഹുബലിയിൽ വില്ലനായ ഭല്ലാലദേവയെ അവതരിപ്പിച്ച റാണ ദഗുപതി രസകരമായൊരു വിവാഹപരസ്യം പ്രാഭിസിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ബാഹുബലിയ്ക്ക് വധുവിനെ ആവശ്യമുണ്ട്’ എന്നാണ് ഇതിന്റെ തലക്കെട്ട്.

36 വയസുള്ള പോരാളിയും നേതാവും ഉന്നതകുടുംബത്തിലെ അംഗം. ആറടി രണ്ട് ഇഞ്ച് പൊക്കം. നല്ല ശരീരം. മരത്തിലും മലകളിലുമൊക്കെ അനായാസം കേറിനടക്കും. എന്നുവച്ച് അദ്ദേഹം വേട്ടക്കാരനൊന്നുമല്ല.

മാത്രമല്ല ബാഹുബലിയുടെ വധുവാകാൻ വേണ്ട യോഗ്യതകളും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലകളോ വനമോ, ഹിമപാതമോ നേരിടാൻ പറ്റുന്നതും അതിസുന്ദരിയുമായിരിക്കണം.

കൂടാതെ വാൾപയറ്റ്, അടിപിടി മുതലായവ അറിഞ്ഞിരിക്കണം. അമ്മായിമ്മയെ ബഹുമാനിക്കണം. ഇതൊക്കെയാണ് വധുവിന് വേണ്ട യോഗ്യതകൾ. മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടെന്നു തോന്നുന്നെങ്കിൽ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക.

Bride@Baahubali.com shivagami@mahishmathi.com AdminKatappa@mashmathi.com