Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെ ഇഷ്ടതാരം

വിക്രം, വിജയ്, സൂര്യ ഈ മൂന്നുപേരില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ആരാധകര്‍ വരെ ഒരു തവണ ചിന്തിക്കും. ചോദ്യം സിനിമയിലെ തന്നെ നായികമാരോടാണെങ്കില്‍ മൂന്നുപേരെയും ഒരുപോലെ ഇഷ്ടമാണന്നേ പലരും പറയൂ. ഒരാളെ മാത്രം ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നാളെ ഇനി ഇഷ്ടമല്ലാത്തവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റാതെ വന്നെങ്കിലോ?

എന്നാല്‍ തെന്നിന്ത്യന്‍ സുന്ദരി സമാന്തയോട് ഈ ചോദ്യം ചോദിച്ചാല്‍ താരത്തിന് കൃത്യമായ ഉത്തരമുണ്ട്. വിക്രമാണ് സമാന്തയുടെ ഇഷ്ടഹീറോ. അതിന് കൃത്യമായ കാരണവും സമാന്തയ്ക്കുണ്ട്. ഒരു പാഷനേറ്റ് ആയ നടനെന്നതിലുപരി തനിക്കൊപ്പം അഭിനയിക്കുന്നവര്‍ക്കും പ്രാധാന്യം കൊടുക്കുന്ന നടനാണ് വിക്രമെന്ന് സമാന്ത പറയുന്നു.

സാധാരണയായി നായികയ്ക്ക് അമിതമായ പ്രാധാന്യം നല്‍കാതെ നായകകഥാപാത്രത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് മിക്കവരും ചെയ്യുക. എന്നാല്‍ വിക്രം തന്‍റെ സിനിമയില്‍ അഭിനയിക്കുന്ന നായികമാര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നതെന്ന് സമാന്ത പറഞ്ഞു.

സൂര്യ ഒരു നാണംകുണുങ്ങിയാണെന്നും വിജയ് അധികം ആരോടും അടുത്തിടപഴകാത്ത സ്വഭാവമാണെന്നും സമാന്ത പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.