Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’; രഹസ്യം അറിയാവുന്ന മൂന്നുപേർ

rajamouli-bahubali

ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തുമ്പോൾ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ചോദ്യത്തിന് കൂടിയാണ് ഉത്തരം കിട്ടുക. ‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’ എന്ന ചോദ്യത്തിന്. ആകാംക്ഷയുടെ മുൾമുനയില്‍ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം രാജമൗലി അവസാനിപ്പിച്ചത്.

ചിത്രത്തിലെ മർമപ്രധാനഭാഗമായ ഈ രംഗം ചിത്രീകരിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യമായാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. മാത്രമല്ല എന്തിന് കൊല്ലുന്നുവെന്ന രഹസ്യം ആകെ മൂന്നുപേർക്ക് മാത്രമേ അറിയുകയൊള്ളൂ. രാജമൗലിക്കും പ്രഭാസിനും ചിത്രത്തിന് കഥയെഴുതിയ കെ.വി.വിജയേന്ദ്രപ്രസാദിനും മാത്രം.

ഈ രഹസ്യം ലീക്കായാൽ ചിത്രത്തെ വലിയ രീതിയിൽ ബാധിച്ചേക്കാം എന്നുള്ളതുകൊണ്ടാണ് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്ന മറ്റുതാരങ്ങളോട് ഈ സന്ദര്‍ഭം മാത്രം സംവിധായകൻ വിവരിച്ചിട്ടില്ല.

അടുത്ത വർഷം ഏപ്രില്‍ 28നാണ് ചിത്രം തീയറ്ററുകളിലെത്തുക. പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങും.  

Your Rating: