Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംശയിക്കേണ്ട ആ ആരാധകന്‍ ആര്യ തന്നെ !

arya-yatchan

തമിഴിലെ പല പ്രമുഖരായ യുവതാരങ്ങളും തല ആരാധകരാണെന്നത് പരസ്യമായ രഹസ്യമാണ്. ചിമ്പു, ധനുഷ്, ഹന്‍സിക, ലക്ഷ്മി റായി, സംഗീത സംവിധായകന്‍ അനിരുദ്ധ് തുടങ്ങി പലരും തല ആരാധന വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ആരാധനതലയ്ക്ക് പിടിച്ച് ‘തല’യുടെ കൂറ്റന്‍ ഫ്ലക്സില്‍ നടന്‍ ആര്യ പാലഭിഷേകം നടത്തി.

വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന യച്ചനിലാണ് ‘തല’ ആരാധകനായി ആര്യ എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ടില്‍ ആര്യ പാലഭിഷേകം നടത്തുന്ന രംഗവും ട്രെയിലറിലുണ്ട്. തൂത്തുക്കുടിയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Yatchan - Official Trailer

ആരംഭം എന്ന ചിത്രത്തിന് ശേഷം വിഷ്ണുവര്‍ധന്‍ ഒരുക്കുന്ന ചിത്രമാണിത്. നാട്ടിന്‍പുറത്ത് നിന്ന് വലിയ സ്വപ്‌നവുമായി ചെന്നൈയിലെത്തുന്ന രണ്ട് പേരുടെ കഥയാണ് യച്ചന്‍. യുവതാരം കൃഷ്ണയാണ് മറ്റൊരു നായകന്‍. ദീപാ സന്നിധിയും സ്വാതി റെഡ്ഡിയുമാണ് നായികമാര്‍. യുടിവി മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം.