Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് നടൻ പ്രശാന്തിന് ദാരുണ അന്ത്യം

prasanth

തെലുങ്ക് യുവതാരം പ്രശാന്ത് (26) കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. അപകടമരണമാണ്. വിവാഹിതയായ ഒരു സ്ത്രീയുമായി നടനുണ്ടായ അവിഹിതബന്ധമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാർത്ത.

ഭർത്താവില്ലാത്ത സമയത്ത് പ്രശാന്ത് യുവതിയുടെ വീട്ടിലെത്തുകയും ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നും പൈപ്പിൽ പിടിച്ചിറങ്ങവേ താഴേക്ക് വീഴുകയായിരുന്നു.

നടനാകുന്നതിന് മുന്‍പേ ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ കൊറിയോഗ്രാഫറായി പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.