Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്നേഹം വാക്കുകൾക്ക് അതീതം: അച്ഛന് ആശംസകളുമായി വിജയ് യേശുദാസ്

vijay-yesudas-k-j-yesudas

പത്മവിഭൂഷൺ പുരസ്കാരത്തിന്റെ പ്രതിഭയിൽ നിൽക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിന് മകൻ വിജയ് യേശുദാസിന്റെ ആശംസ. ഹൃദ്യമായൊരു കുറിപ്പാണ് വിജയ് ഫെയ്സ്ബുക്കിൽ തന്റെ അപ്പയ്ക്കായി കുറിച്ചത്. 

തന്റെ പിതാവ് ജീവിച്ചു വന്ന വഴികളും അദ്ദേഹത്തോടു തനിക്കുള്ള സ്നേഹവും അദ്ദേഹം തനിക്കു തന്ന ജീവിത പാഠങ്ങളും എല്ലാം വാക്കുകൾക്ക് അതീതമാണെന്നാണ് വിജയ് കുറിച്ചത്. ദൈവത്തേയും സംഗീതത്തേയും ആരാധിച്ചു കൊണ്ടു ജീവിക്കുന്ന അദ്ദേഹം എന്നും തനിക്കെന്നും അത്ഭുതമാണെന്നും വിഡയ് എഴുതി. 

എഴുപത്തിയേഴാം വയസിൽ രാജ്യം ഇത്രയും വലിയ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയാണ്. കേന്ദ്ര സർക്കാരിനും കേരള-തമിഴ്നാട് സർക്കാരുകൾക്കും നന്ദി പറയുന്നുവെന്നും വിജയ് എഴുതി. യേശുദാസും ഭാര്യ പ്രഭാ യേശുദാസും ഒന്നിച്ചു നിൽക്കുന്നൊരു മനോഹരമായ ചിത്രവും ഈ എഴുത്തിനൊപ്പം വിജയ് പോസ്റ്റ് ചെയ്തു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.