Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയ്ക്കു സർപ്രൈസ് വിഡിയോയുമായി സംഗീത ലോകം

chithra-img3

കെ.എസ്.ചിത്രയ്ക്കു ആശംസകൾ നേർന്നു സംഗീത ലോകം. എസ്.പി.ബാലസുബ്രഹ്മണ്യവും എം.എം.കീരവാണിയും അടക്കമുള്ള സംഗീത ലോകം. ചിത്രയ്ക്കു എല്ലാവിധ ആശംസകളും നേരുകയാണു എസ്.പി.ബാലസുബ്രഹ്മണ്യം. ചിത്രയുടെ ആരാധകനാണു താനെന്നും എസ്പിബി പറയുന്നു. മുഝകോ ഹേ ആശാ...എന്ന ഗാനം പാടിയാണു കീരവാണി ജന്മദിനാശംസകൾ നേർന്നത്. തന്റെ അധ്യാപക ജീവിതത്തിൽ കൈവന്ന അപൂർവ്വത്തിൽ കൈവന്ന ഭാഗ്യമാണു ചിത്രയെന്ന ശിഷ്യയെന്നു ഓമനക്കുട്ടി ടീച്ചർ പറഞ്ഞു. ഈ കുട്ടിയെ ഞാൻ പഠിപ്പിക്കും എന്നു ചിത്രയുടെ അച്ഛനോടു പറയുന്നത് താനാണെന്നും ടീച്ചർ അനുസ്മരിച്ചു. ഒരു ഗായികയെന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യ സ്നേഹി എന്ന നിലയിലും ചിത്ര വ്യത്യസ്തയാണെന്നു കവി ശ്രീകുമാരൻ തമ്പി പറഞ്ഞു.

സംഗീത സംവിധായകരായ അര്‍ജുനൻ മാസ്റ്റർ, ശരത്, ഗായകരായ വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ, വിധു പ്രതാപ് ഗായിക ശ്വേത മോഹൻ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ, പാട്ടെഴുത്തുകാരൻ രാജീവ് ആലുങ്കൽ എന്നിവരും വിഡിയോയിലെത്തി. 

Your Rating: