Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിപൂർണനായ പെർഫോർമർ

Balamuralikrishna

ശിഷ്യപ്പെടുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ ബാലമുരളി സാറിന്റെ അടുത്തു പോകുന്നത്. രണ്ടോ മൂന്നോ ദിവസം താമസിച്ച് ആകർഷകമായ ഏതാനും തില്ലാന പഠിക്കുകയായിരുന്നു ലക്ഷ്യം. പഠിച്ചു തുടങ്ങിയപ്പോഴാണു രണ്ടു ദിവസമോ, രണ്ടു വർഷമോ കൊണ്ട് പഠിക്കാൻ കഴിയുന്ന ഒന്നല്ല ഡോ: ബാലമുരളീകൃഷ്ണയെന്നു മനസിലായത്. സംഗീത സംവിധായകൻ എന്നിലുപരി പെർഫോമർ ആയിരുന്നു അദ്ദേഹം. സാറിനെയും അദ്ദേഹത്തിന്റെ കൃതികളെയും പഠിക്കാനായി മറ്റു കാര്യങ്ങളെല്ലാം ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ കൃതികൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ എവിടെ നിന്നോ ഒരു ധൈര്യം എനിക്കു ലഭിക്കുന്നത്.

ത്യാഗരാജ സ്വാമികളുടെ ശിഷ്യരിൽ അഞ്ചാം തലമുറയിൽപ്പെട്ടയാളാണ് ഡോ: ബാലമുരളീകൃഷ്ണ. കവിതകളും സംഗീത സംവിധാനവും ഒരേ പോലെ വഴങ്ങിയിരുന്ന വ്യക്തിത്വം. വാഗ്വേയധരൻ എന്ന വാക്കിന് എന്തു കൊണ്ടും അർഹൻ. 200 കൊല്ലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ കൃതികൾ കാലാനുവർത്തിയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരിക്കൽ, സാറിന്റെ കൃതികൾ ഒരു ഗായകൻ തെറ്റായി പാടുന്നത് അദ്ദേഹം ടിവിയിൽ കണ്ടു. ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ കൊല്ലുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ കാലശേഷം എന്റെ കൃതികൾ അതേ തനിമയോടെ അവതരിപ്പിക്കാൻ തനിക്കു മാത്രമേ കഴിയൂവെന്ന് പറഞ്ഞ് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ യു ടൂബിൽ ഞാൻ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയതിൽ എറ്റവും വലിയ സമ്മാനമാണ് ആ വാക്കുകൾ.

കാസർകോട് പെർല ഗ്രാമത്തിലെ കുട്ടികളെ സംഗീതം പഠിപ്പിക്കുക എന്നത് എനിക്കു സപര്യയായിരുന്നു. മൂന്നു മാസത്തിലൊരിക്കൽ മൂന്നു ദിവസം അവിടെ താമസിച്ചാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഇനി ആരുണ്ട് എന്ന ചിന്ത എന്നെ വിഷമിപ്പിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.