Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയുമുണ്ടാകും അദ്ദേഹം നമുക്കൊപ്പം: കെ.എസ്. ചിത്ര

chitra-prayer ഡോ.ബാലമുരളീകൃഷ്ണയുടെ വിയോഗം അറിഞ്ഞ ഗായിക കെ.എസ്.ചിത്ര കോട്ടയത്ത് സ്നേഹസ്പർശം പരിപാടിയുടെ വേദിയിൽ മൗനപ്രാർഥനയോടെ പ്രണാമം അർപ്പിക്കുന്നു.

ഇതിഹാസം എന്നതിനപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് ബാലമുളീകൃഷ്ണ സർ. അദ്ദേഹത്തിന്റെ സംഗീത ജ്ഞാനം അത്രയേറെ ആഴമുള്ളതാണ്. സംഗീത മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെയുണ്ടായത്. കെ.എസ് ചിത്ര ബാലമുരളീ കൃഷ്ണയെ അനുസ്മരിച്ചു സംസാരിച്ചു. 

ഒട്ടുമിക്ക വാദ്യോപകരണങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സ്വന്തമായി കീർത്തനങ്ങളും രാഗങ്ങളും അദ്ദേഹം തീർത്തു. അങ്ങനെ ശാസ്ത്രീയ സംഗീത ശാഖയ്ക്ക് അത്രയേറെ ആഴമുള്ള സംഭാവനകളാണ് അദ്ദേഹം സമ്മാനിച്ചത്. അദ്ദേഹത്തിനോടൊപ്പം റെക്കോഡിങ്ങുകളിലൊന്നും പങ്കെടുത്തിട്ടില്ല. പക്ഷേ നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിനോട്. ഒരു മ്യൂസിക് സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെയാണ് ആ അടുപ്പം വന്നത്.  എന്നോടു ഒരു മകളോടുള്ള വാൽസല്യവുമുണ്ടായിരുന്നു...

അദ്ദേഹം ഇനിയുള്ള കാലം സംഗീതത്തിലൂടെ നമുക്കൊപ്പം തന്നെയുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ചിത്ര പറഞ്ഞു...

ബാലമുരളീകൃഷ്ണ മരിച്ച വിവരം പുറത്തുവരുമ്പോൾ കോട്ടയത്ത് നടന്ന സ്നേഹ സ്പർശം പരിപാടിയിൽ ഒരു സംഗീത സന്ധ്യ അവതരിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു ചിത്ര. അദ്ദേഹത്തിന്റെ ഓർമകളിൽ നിന്നു സംസാരിച്ച് മൗന പ്രാർഥനയും കഴിഞ്ഞാണ് ചിത്ര പാടിത്തുടങ്ങിയതും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.