Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മാനസഗുരു: എം ജി ശ്രീകുമാർ

mg-sreekumar-balamurali-krishna

രാഗങ്ങൾക്കുള്ളിലെ രാഗങ്ങൾക്കൊപ്പം സഞ്ചരിച്ച് ബാലമുരളീ കൃഷ്ണ ഓർമകളിലേക്കു മറഞ്ഞു. അദ്ദേഹത്തെ മാനസ ഗുരു എന്നു വിശേഷിപ്പിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ. എം ജി ശ്രീകുമാർ ഓർത്തെടുക്കുകയാണ് ബാലമുരളീകൃഷ്ണയെ...

ബാലു സാറിന്റെ വിടവാങ്ങലിനെ നഷ്ടം എന്നു വിശേഷിപ്പിക്കുവാനാകില്ല. സംഗീത ലോകത്തിനു കിട്ടിയ ഒരു അത്ഭുത വിളക്കാണ് അണഞ്ഞത്. ദൈവതുല്യനായ മനുഷ്യൻ. ജനനം മുതൽ മരണം വരെ സംഗീതത്തിനു വേണ്ടി മാത്രം തന്റെ ജീവിതം ഉഴിഞ്ഞു വച്ചയാൾ. വാക്കുകൾക്കപ്പുറമാണ് അദ്ദേഹത്തിന്റെ സംഗീതവും ആ മനുഷ്യനും. മരിക്കുന്നതു വരെ പാടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു തന്നെ പറയാം. 

തീർത്തും വ്യത്യസ്യതമായ ശബ്ദത്തിനുടമയായിരുന്നു ബാലു സാർ. ഒരു കോട്ടവും തട്ടാതെ ആ സ്വരം കൊണ്ടു ജീവിതാവസാനം വരെ നമുക്കായി അദ്ദേഹം പാടുകയും ചെയ്തു. അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, സിനിമാ ഗാനം എഴുതുകയും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്തു. എണ്ണിയാലൊടുങ്ങാത്ത വേദികളിൽ കച്ചേരികളുമായി എത്തുകയും ചെയ്തു. അതിനെല്ലാമുപരി അദ്ദേഹം കീര്‍ത്തനങ്ങൾ രചിച്ച് ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. അതിനേക്കാളുമുപരി 72 മേളകർത്ത രാഗങ്ങളുള്ളിടത്ത് മൂന്നോ നാലോ രാഗങ്ങൾ പുതിയതായി അദ്ദേഹം സൃഷ്ടിക്കുകയും 

ഞാനും എന്റെ ചേട്ടൻ എം ജി രാധാകൃഷ്ണൻ അവർകളും അദ്ദേഹത്തിന്റെ വലിയ ആരാധകരായിരുന്നു. അദ്ദേഹത്തിനു ശിഷ്യപ്പെടാന്‍ ‍ഞങ്ങൾക്കായില്ല. പക്ഷേ എന്റെ മാനസഗുരുവാണ് അദ്ദേഹം. ഒരു നാൾ പോതുമാ...എന്ന ചലച്ചിത്ര ഗാനമാണ് അദ്ദേഹത്തിന്റെ സിനിമാ പാട്ടുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്.

എല്ലാവർക്കും ഈ വിയോഗം വേദനയുളവാക്കുന്നതാണ്. പക്ഷേ ശാസ്ത്രീയ സംഗീതത്തെ അടുത്തറിഞ്ഞിട്ടുള്ളവർക്ക് അത് ഏറെ കണ്ണീരിൽ കുതിർന്നതും....

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.