Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദത്തിന്റെ ചുവയുള്ള റഫി ഗാനങ്ങൾ

Mohammad Rafi

ബോളീവുഡിലെ ക്ലാസിക്കുകളിലൊന്നായി കാണുന്ന 1965 ൽ പുറത്തിറങ്ങിയ ഗൈഡ് എന്ന ചിത്രത്തിലേതാണ് ദിൽ ദാൽ ജായേ എന്ന ഗാനം. പഴയകാല സൂപ്പർഹിറ്റ് ജോഡികളായ ദേവാനന്ദ്, വഹീദ റഹ്മാൻ കൂട്ടുകെട്ട് അഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എസ് ഡി ബർമ്മനാണ്.

കഭി ഖുദാ പേ കഭി

ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെ ഈ ശോക ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. 1961 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് ആനന്ദാണ്. സാഹിർ ലുധിയാൻവിയാണ് വരികൾക്ക് ഈണം പർന്നിരിക്കുന്നത്.

ആജാ തുജ്‌കോ പുകാറേ മേരേ പ്യാർ

നീൽ കമൽ എന്ന ചിത്രത്തിലെയാണ് ആജാ തുജ് കോ പുകാറേ മേരേ പ്യാർ എന്ന ഗാനം. രവി (ബോംബെ രവി) ഈണം പകർന്നിരിക്കുന്ന ഗാനം 1968 ൽ വഹീദ റഹ്മാനും, രാജ് കുമാറും, മനോജ് കുമാറും ചേർ്ന്ന് അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാം മഹേശ്വരിയാണ്.

സുഹാനി രാത്ത് ദൽ ചുക്കി

മുഹമ്മദ് റഫിയുടെ മനോഹര വിരഹഗനാമാണ് സുഹാനി രാത്ത്. 1949 ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിന് വേണ്ടി നൗഷാദ് അലി ഈണം നൽകി റഫി പാടിയ ഗാനം ഹിന്ദി സിനിമയിലെത്തന്നെ മികച്ചൊരു ഗാനമായാണ് കണക്കാക്കുന്നത്. സുഹാനി രാത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

സുൻ ലേ തു ദിൽ കി സദ

തേരി ഗർ കേ സാമ്‌നേ എന്ന ദേവാനന്ദ് ചിത്രത്തിലേതാണീ വിരഹഗാനം. മജ്‌റൂഹ് സുൽത്താൻപുരി രചിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എസ് ഡി ബർമ്മനാണ്.

തൂട്ടേ ഹുയെ ഹാബോംനേ

മധുമതി എന്ന ചിത്രത്തിലെ ഗാനമാണ് തൂട്ടേ ഹുയെ ഹാബോംനേ എന്ന ഗാനം. ബിമൽ റോയ് സംവിധാനം ചെയ്ത് ദിലീപ് കുമാറും, വൈജയന്തിമാലയും, ജോണി വാക്കറും അഭിനയിച്ച മധുമതി 1958 ലാണ് പുറത്തിറങ്ങിയത്. ശൈലേന്ദ്രയുടെ മനോഹരമായ വരികൾക്ക് സലീൽ ചൗധരിയാണ് ഈണം പകർന്നിരിക്കുന്നത്.

Mohammad Rafi Sad Songs

രാജു കാ ദാ എക് ഖ്വാബ്

1969 ൽ പുറത്തിറങ്ങിയ രാജാ സാബ് എന്ന ചിത്രത്തിലേതാണീ ഗാനം. ശശി കപൂറും നന്ദയും പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രം സൂരജ് പ്രകാശാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് കല്യാൺജി ആനന്ദ്ജിയാണ് ഈണം പകർന്നിരിക്കുന്നത്.

ക്യാഹുവാ തേരാ വാതാ

മുഹമ്മദ് റഫിയുടെ മനോഹര വിരഹ ഗാനം ഹം കിസിസേ കം നഹീ എന്ന ചിത്രത്തിലേതാണ്. നാസിർ ഹുസൈൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ആർ ഡി ബർമ്മനാണ്.

ഖുഷ് രഹേ തു സദാ

1970 ൽ പുറത്തിറങ്ങിയ ഖിലോന എന്ന ചിത്രത്തിലേതാണ് ഖുഷ് രഹേ തു സദാ എന്ന തുടങ്ങുന്ന ഗാനം. സഞ്ജീവ് കുമാറും മുംതാസും അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ആനന്ദ് ബക്ഷിയാണ്. ലക്ഷ്മികാന്ത് പ്യാരേലാലാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

ആഹ്‌രി ഗീത് മുഹബത്ത് ക സുനാലൂ

1965 ൽ പുറത്തിറങ്ങിയ നീല ആകാശ് എന്ന ചിത്രത്തിലേതാണ് ആഹ്‌രി ഗീത് എന്നു തുടങ്ങുന്ന ഗാനം. രാജാ മെഹ്ദി അലി ഖാന്റെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

ബോളീവുഡിന് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മുഹമ്മദ് റഫി ലതാ മങ്കേഷ്‌കർ. രണ്ട് പ്രതിഭകളും കൂടി ചേർന്ന് പാടിയ അതിമനോഹര ഗാനങ്ങൾ നിരവധിയുണ്ട്. റഫിയും ലതയും ചേർന്ന് പാടിയ സൂപ്പർഹിറ്റ് ഗാനങ്ങൾ

ദിൻ സാറാ ഗുസാറ തേരേ അംഗന

ജംഗ്‌ലി എന്ന ചിത്രത്തിലേതാണ് ദിൻ സാറാ ഗുസാറ എന്ന ഗാനം. ഷമ്മി കപൂറും സൈറ ബാനുവും അഭിനയിച്ച ചിത്രത്തിലെ മനോഹര പ്രണയഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹസ്രത്ത് ജയ്പൂരിയാണ്. ശങ്കർ ജയ്കിഷൻ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

ബാഹോം മേം ബഹാർ ഹേ

ശർമിള ടാഗോറും രാജേഷ് ഖന്നും അഭിനയിച്ച് 1969 ൽ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രത്തിലേതാണീ ഗാനം. ലതാജിയും റഫിയും ചേർന്ന് അനശ്വരമാക്കിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ആനന്ദ് ബക്ഷിയാണ്. എസ് ഡി ബർമ്മൻ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

വോ ഹേ സറ ഖഫാ ഖഫാ

1967 ൽ പുറത്തിറങ്ങിയ ഷാഗിർദ് എന്ന ചിത്രത്തിലെയാണ് വോ ഹേ സറ ഖഫാ ഖഫാ എന്ന ഗാനം. മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് ലക്ഷ്മികാന്ത് പ്യാരേലാൽ ഈണം പകർന്നിരിക്കുന്നു.

രേശം കി ദൂരി പേ കഹാ ജെയ്‌ഹോ

ആനന്ദ് ബക്ഷി വരികൾ എഴുതി ലക്ഷ്മികാന്ത് പ്യാരേലാൽ ഈണം നൽകി ലതമങ്കേഷ്‌കറും മുഹമ്മദ് റഫിയും ചേർന്ന് അനശ്വരമാക്കിയ മനോഹര പ്രണയ ഗാനം 1969 ൽ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിലേതാണ്.

ദീരേ ദീരേ ചൽ ചാന്ദ്

ഹസ്രത്ത് ജയ്പൂരി വരികളെഴുതി ശങ്കർ ജയ്കിഷൻ ഈണം നൽകി പുറത്തിറങ്ങിയ ഗാനം 1959 ൽ പുറത്തിറങ്ങിയ ചിത്രം ലൗ മാര്യേജിലേതാണ്. ദേവാന്ദനും മാല സിന്ഹയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വോ ജബ് യാദ് ആയേ

പാരശ്മണി എന്ന ചിത്രത്തിലേതാണ് വേ ജബ് യാദ് ആയേ എന്ന ഗാനം. 1963 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ആസാദ് ഭോപ്പാലിയാണ്. ലക്ഷ്മികാന്ത് പ്യാരേലാലാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

തസ്‌വീർ തേരി ദിൽ മേ

മായ എന്ന ചിത്രത്തിലെ ഗാനമാണ് തസ്‌വീർ തേരി ദിൽ മേ എന്നത്. സലീൽ ചൗധരി ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മജ്‌റൂഹ് സുൽത്താൻപുരിയാണ്.

സാസേ ദിൽ ചേഡ് ദേ

പാസ്‌പോർട്ട് എന്ന ചിത്രത്തിലേതാണ് സാസ ദിൽ ചേഡ് ദേ. ഫാറൂഖിന്റെ വരികൾക്ക് കല്ല്യാൺജി ആനന്ദ്ജി ഈണം പകർന്നിരിക്കുന്നു.

കഭി കഭി എയ്‌സ ഭി ഹോത്താ ഹേ

വാരിസ് എന്ന ചിത്രത്തിന് വേണ്ടി രാജേന്ദർ കൃഷ്ണൻ വരികളെഴുതി ആർഡി ബർമ്മൻ ഈണം പകർന്ന് ലതാ മങ്കേഷ്‌കറും മുഹമ്മദ് റഫിയും ചേർന്ന് പാടിയ മനോഹ പ്രണയഗാനമാണിത്.

മേരി ദുനിയാമേ തു ആയി

രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970 പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലേതാണ് മേരി ദുനിയാമേ തു ആയി എന്ന ഗാനം. കെയ്ഫി അസ്മിയുടെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.