Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശാ ബോസ്്​ലെ മുഹമ്മദ് റഫി കൂട്ടുകെട്ടിന്റെ ഹിറ്റ് ഗാനങ്ങൾ

Asha Bhosle - Mohammad Rafi

അച്ചാജി മേ ഹാരി ചലോ

ദേവാനന്ദും മധുബാലയും അഭിനയിച്ച കാലാ പാനി എന്ന ചിത്രത്തിലേതാണീ ഗാനം. മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നരിക്കുന്നു.

ചുരാ ലിയാ ജോ തുംനേ

ആശാജിയും റഫിയും ചേർന്ന് പാടിയ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നാണ് ചുരാ ലിയാ. സീനത്ത് അമനും വിജയ് അറോറയും അഭിനയിച്ച യാദോംകി ബരാത്ത് എന്ന ചിത്രത്തിലേതാണീ ഗാനം.

ദിവാന ഹുവാ ബാദൽ...

ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ദിവാന ഹുവ ബാദൽ എന്ന ഗാനം. ആശാ ബോസ്ലെയും മുഹമ്മദ് റഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ഓ മേരി സോനാരേ സോനാരേ

ഷമ്മി കപൂർ നായകനായി 1966ൽ പുറത്തിറങ്ങിയ തീസരി മൻസിൽ എന്ന ചിത്രത്തിലേതാണ് ഓ മേരി സോനാരേ എന്ന ഗാനം. മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് ആർ ഡി ബർമ്മൻ ഈണം പകർന്നിരിക്കുന്നു.

അഭീ നാ ജോവോ ചോട്കർ

ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ബോസ്ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

യേ ലഡ്ക ഹേ അള്ളാ

ഹം കിസിസേ കം നഹീ എന്ന ചിത്രത്തിലേതാണീ ഗാനം. നാസിർ ഹുസൈൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ആർ ഡി ബർമ്മനാണ്. മജ്‌റൂഹ് സുൽത്താൻപുരിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

Best of Mohd Rafi & Asha Bhosle Duets

ദൽ ഗയാ ദിൻ ഹോ ഗയി ശാം

1970 ൽ ജിതേന്ദ്രയും ലീനയും അഭിനയിച്ച് പുറത്തിറങ്ങിയ ഹംജോളിയിലേതാണീ ഗാനം. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലക്ഷ്മികാന്ത് പ്യാരേ ലാൽ ഈണം പകർന്നിരിക്കുന്നു.

ബഹുത്ത് ശുഖ്‌രിയ ബഡേ മഹർബാനി

1962 ൽ പുറത്തിറങ്ങിയ ഏക് മുസാഫിർ ഏക് ഹസീന എന്ന ചിത്രത്തിലെ ഗാനമാണിത്. എസ് എച്ച് ബിഹാറിയുടെ വരികൾക്ക് ഒ പി നയ്യാർ ഈണം പകർന്നിരിക്കുന്നു.

ഹട്ടോം പേ ഹസി

എസ് എച്ച് ബിഹാറിയുടെ ഗാനത്തിന് ഒ പി നയ്യാർ ഈണം നൽകിയ ഗാനമാണ് ഹോട്ടോം പേ ഹസി. മനോജ് കുമാറും ശർമിള ടാഗോറുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഉഠേ ജബ് ജഹ് സഫർ തേരി

നയാ ദൗർ എന്ന ചിത്രത്തിലെ ഗാനമാണിത്. സാഹിർ ലുധിയാൻവിയുടെ വരികൾക്ക് ഒ പി നയ്യാർ ഈണം നൽകിയ ഗാനം ആശാ ബോസ്ലേ റഫി കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.