Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേടിവന്ന ബഹുമതികൾ

Jain_Awards

ഒരു പുരസ്കാരത്തിനു പിന്നാലെയും തന്റെ ജീവിതത്തിലൊരിക്കലും അദ്ദേഹം സഞ്ചിരിച്ചിട്ടില്ല. തന്റെ ഗാനങ്ങളലൂടെ യേശുദാസ് അടക്കമുള്ളവർ ദേശീയ അവാർഡ് വരെ നേടിയിട്ടും താൻ മാറ്റി നിർത്തപ്പെട്ടതിൽ അദ്ദേഹം പരിഭവിച്ചില്ല.

1985ൽ രാജ് കപൂർ സംവിധാനം ചെയ്ത ‘രാം തേരി ഗംഗാ മൈലി’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അദ്ദേഹത്തിന് ഏക ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. സൂപ്പർ ഹിറ്റായിരുന്ന ആ ചിത്രം ആ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു. അതിലെ ഒൻപതു പാട്ടുകള്‍ ചിത്രത്തിന്റെ വിജയത്തിൽ നിർണായക സ്ഥാനം വഹിച്ചു. ആറു പാട്ടും പാടിയതു ലതാ മങ്കേഷ്കർ ആയിരുന്നു. ജയിനു കൂടാതെ നാല് ഫിലിം ഫെയർ പുരസ്കാരം കൂടി ഈ ചിത്രം നേടി.

രവീന്ദ്ര ജയിനു ലഭിച്ച മറ്റു പുരസ്കാരങ്ങൾ

∙ ഉത്തർ പ്രദേശ് ഹിന്ദു–ഉർദു സാഹിത്യ പുരസ്കാരം ∙ രാസേശ്വർ പുരസ്കാരം ∙ സൂർ സിംഗർ അവാർഡ് ∙ നാഷനൽ യൂത്ത് അവാർഡ ∙ പ്രിയദർശിനി പുരസ്കാരം ∙ ജേസീസ് നാഷനൽ ടാലന്റ് അവാർഡ് ∙ ലയൺസ് ക്ലബ് പുരസ്കാരം ∙ ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ പുരസ്കാരം ∙ സംഗീത് ജ്‍ഞാനേശ്വർ പുരസ്കാരം ∙ മറ്റ് ഒട്ടേറെ ദേശീയ രാജ്യാന്തര സംഗീത പുരസ്കാരങ്ങൾ

എല്ലാ പുരസ്കാരങ്ങൾക്കും അതീതമായിരുന്നു പരിചയപ്പെടുന്ന ഓരോരുത്തരും ആ സൗമ്യ സ്വഭാവത്തിനു സ്വന്തം ഹൃദയത്തിൽനിന്നു നല്കിയിരുന്ന സർട്ടിഫിക്കറ്റുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.