Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യനായ ചങ്ങാതി

Raveendra_Friend

തന്റെ ജോലിയിൽ കാണിക്കുന്ന ആത്മാർഥതയും എന്നാൽ അതിനുപുറത്തുള്ള കളികളോടുള്ള വിമുഖതയും രവീന്ദ്ര ജയിനെ സഹപ്രവർത്തകർക്കു പ്രിയങ്കരനാക്കി. തന്റെ ഏറ്റവും പ്രിയ സംഗീതസംവിധായകൻ ആർഡി ബർമനോടുപോലും ട്യൂണിന്റെ വിശദാംശങ്ങൾ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കിയിരുന്ന ഗായകൻ കിഷോർ കുമാർ രവീന്ദ്ര ജയിനിനോട് ഒരിക്കലും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചില്ല.

‘ട്യൂൺ മുൻകൂട്ടി കേൾക്കേണ്ടേ’ എന്നു ജയിൻ ചോദിക്കുമ്പോഴൊക്കെ ‘നിങ്ങൾ രവീന്ദ ജയിൻ അല്ല, രവീന്ദ്ര നാഥ് ആണ്. നിങ്ങൾ ക്ലാസിക്കേ ചെയ്യൂ എന്നറിയാം’ എന്നായിരുന്നു കിഷോറിന്റെ കുസൃതി നിറഞ്ഞ മറുപടി. ‘ ഞാൻ വല്ലാതെ മടുത്തു, ഇനി ഞാൻ ഉറങ്ങാൻ പോവുകയാണ് ’ എന്നു പറഞ്ഞു റിക്കോർഡിങ്ങിനിടയിൽ സ്റ്റുഡിയോയിലെ വെറും നിലത്തു കിടന്നിട്ടുണ്ട് കിഷോർ കുമാർ. അത്രമാത്രം സ്വാതന്ത്യം രവീന്ദ്ര ജയിനിന്റെ സാമീപ്യത്തിൽ കിഷോർ അനുഭവിച്ചിരുന്നു. അതുപോലെ, ഉറക്കത്തിനിടെ കിഷോറിനെ വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുള്ള അപൂർവം സംഗീത സംവിധായകരിൽ ഒരാളായിരുന്നു രവീന്ദ്ര ജയിൻ.

അക്കാലത്ത് കിഷോറും റഫിയും തമ്മിൽ നല്ല മൽസരം നടന്നിരുന്നു. ഹിന്ദി സിനിമയിൽത്തന്നെ രണ്ട് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. എന്നാൽ, ഈ രണ്ടു ഗ്രൂപ്പിനും ഒരുപോലെ പ്രിയങ്കരനായിരുന്നു ജയിൻ.

മുഹമ്മദ് റഫി വെറും ലുങ്കി ഉടുത്താണു രവീന്ദ്ര ജയിന്റെ സ്റ്റുഡിയോയിൽ റിഹേഴ്സലിനു പോയിരുന്നത്. അത്രമാത്രം അനൗപചാരികമായിരുന്ന അവരുടെ ബന്ധം. ജയിനാവാട്ടെ, തന്റെ ബന്ധങ്ങളോ സിദ്ധിയോ സംഗീതേതരമായ ഒരു നേട്ടത്തിനും ഉപയോഗിച്ചില്ല. തനിക്ക് ഒരേയൊരു ഫിലിം ഫെയർ അവാർഡ് മാത്രമേ കിട്ടിയിട്ടൂള്ളൂ എന്ന് അദ്ദേഹം ഒരിക്കലും പരാതിയും പറഞ്ഞിട്ടില്ല. (1985ലെ രാം തേരി ഗംഗാ മൈലി എന്ന രാജ് കപൂർ ചിത്രത്തിനായിരുന്നു അവാർഡ്).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.