Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റിക്കോർഡിങ് മുടങ്ങരുത്’

ravindra-jain

ചെറിയ അസൗകര്യങ്ങളുടെ പേരിൽ‌ നിർമാതാക്കളെ വെള്ളം കുടിപ്പിക്കന്ന ഇന്നത്തെ പല സംഗീതജ്ഞർക്കും സ്വപ്നംകാണാൻ പോലും കഴിയാത്ത അർപ്പണബോധമുള്ളയാളായിരുന്നു രവീന്ദ്ര ജയിൻ. താൻമൂലം മറ്റാർക്കും അസൗകര്യം ഉണ്ടാകരുതെന്ന വാശി ഒരു ജീവിതനിഷ്ഠയായി അദ്ദേഹം പുലർത്തിയിരുന്നു. മറ്റുള്ളവരുടെ പ്രയത്നത്തെയും വിയർപ്പിനെയും അദ്ദേഹം അത്രമാത്രം മാനിച്ചിരുന്നു. ഒരുപക്ഷേ, അവിശ്വസനീയം എന്നുപോലും തോന്നാവുന്ന ഒരു സംഭവം ചുവടേ. ലതാ മങ്കേഷ്ക്കറിന് ഏറ്റവും തിരക്കുപിടിച്ച കാലം. അവരുടെ സമയം ഒരുവിധത്തിൽ സംഘടിപ്പിച്ചാണു ‘സൗദാഗറി’ന്റെ റിക്കോർഡിങ് നിശ്ചയിച്ചത്. (ജയിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന സൗദാഗർ) രാവിലെ സ്റ്റുഡിയോയിലെത്തി ജോലികൾ ആരംഭിച്ചപ്പോഴാണു പിതാവ് മരിച്ച വാർത്ത രവീന്ദ്ര ജയിൻ അറിയുന്നത്. നിർമാതാവടക്കം എല്ലാവരും സ്തംബ്ധരായിപ്പോയി. സ്റ്റുഡിയോ ശോകമൂകം. പക്ഷേ, അദ്ദേഹം പറ‍ഞ്ഞു.‘‍ഞാൻ പോകുന്നില്ല, റിക്കോർഡിങ് നടക്കട്ടെ.’

വിവരം അറിഞ്ഞ ലതാ മങ്കേഷ്കർ നിർബന്ധിച്ചിട്ടുപോലും തീരുമാനം മാറ്റിയില്ല. ‘ഇന്നിതു നടന്നില്ലെങ്കിൽ എത്രയോ പേർക്ക് എന്തെല്ലാം നഷ്ടങ്ങൾ ഉണ്ടാവും. അതുമായി താരതമ്യം ചെയ്താൽ എന്റെ സങ്കടം ഒന്നുമല്ല’ എന്നായിരുന്നു മറുപടി. ഈ ത്യാഗത്തിനു ഫലം കിട്ടി. അന്നു റിക്കോർഡ് ചെയത ‘തേരാ മേരാ സാത് രഹേ...’ സൂപ്പർ ഹിറ്റായി. മറ്റൊരു വലിയ സന്തോഷം ബോണസായി എത്തി. ഈ പാട്ട് കേട്ടാണ് രവീന്ദ്ര ജയിനിൽ കവയിത്രിയായ ദിവ്യ അനുരാഗബദ്ധയാവുന്നതും ജീവിത സഖിയാവുന്നതും.

അന്ധനായ തന്റെയൊപ്പം ജീവിച്ച് മറ്റൊരാളുടെ ജീവിതത്തിൽക്കൂടി ഇരുട്ടു പടരേണ്ട എന്ന പക്ഷക്കാരനായ ജയിൻ, ദിവ്യയെ നിരുൽഹാസപ്പെടുത്തി. പക്ഷേ, അവർ പിന്തിരിയാൻ തയാറാല്ലായിരുന്നു. ദിവ്യ സ്വന്തം മാതാവായ നിർമലയോട് ഈ അനുരാഗത്തെപ്പറ്റി പറ‍ഞ്ഞു. നിർമലയും രവീന്ദ്ര ജയിന്റെ ഈണങ്ങളുടെ ആരാധികയായിരുന്നു. തന്റെ മകളെ വിവാഹം കഴിക്കണമെന്ന് നിർമലയും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെ, ദിവ്യയുടെ എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലൽ അദ്ദേഹം സമ്മതം മൂളിയത്. ഈ ദമ്പതികൾക്ക് ഒരു മകൻ–ആയുഷ്മാൻ ജയിൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.