Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലർപ്പില്ലാത്ത നിലപാട്

Ravindra Jain

ഹിന്ദിയിലെ മൂൻനിര ഗായകരുടെ എതിർപ്പ് വകയ്ക്കാതെ അദ്ദേഹം ഒരുപാടു പുതിയ ഗായകരെ വളർത്തി. യേശുദാസിനു പുറമേ ജസ്പാൽ സിങ്, സുരേഷ് വാദ്കർ, ചന്ദ്രാണി മുഖർജി, ശബരി ബ്രദേഴ്സ്, ഹേമലത, ആർത്തി മുഖർജി എന്നിവർക്കെല്ലാം ഹിന്ദിയിൽ വിലാസം ഉണ്ടാക്കിക്കൊടുത്തത് ജയിനാണ്.

സാക്ഷാൽ ലതാ മങ്കേഷ്ക്കറുടെ അപ്രീതിപോലും പരിഗണിക്കാതെയാണ് അദ്ദേഹം ഹേമലതയ്ക്കും ആർത്തി മുഖർജിക്കും അവസരം നൽകിയത്. (അദ്ദേഹം സംഗീതം നൽകിയ ‘സുജാത’യിലെ ‘ആശ്രിത വൽസനേ...’ എന്ന ഗാനം പാടിയിരിക്കുന്നത് ഹേമലതയാണ്.) ഇതിൽ നീരസം പൂണ്ട ലത രാജ് കപൂറിന്റെ ‘രാം തേരി ഗംഗാ മൈലി’ എന്ന ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ച ചടങ്ങിലെ പൊതുവേദിയിൽവച്ച് പരസ്യമായി രവീന്ദ്ര ജയിനെ ഇകഴ്ത്തി സംസാരിക്കുകുപോലും ഉണ്ടായിട്ടുണ്ട്. രവീന്ദ്ര ജയിനിന്റെ സാന്നിധ്യത്തിലായിരുന്നു അത്. ഈ സിനിമയിലെ ഒൻപതു പാട്ടിൽ ആറും ലതയ്ക്കാണു ജയിൻ നൽകിയിരുന്നത് എന്നും ഓർമിക്കണം. പക്ഷേ, ഈ നിന്ദയ്ക്കെതിരേ ജയിൻ ഒരു വാക്കുപോലും പറഞ്ഞില്ല. വിസ്മയിപ്പിക്കുന്ന ക്ഷമാശീലവും സൗമ്യതയും അദ്ദേഹത്തിനു കൈമുതലായിരുന്നു. എത്ര വിമർശനങ്ങൾ ഉണ്ടായിട്ടും ഓരോ പാട്ടും തനിക്ക് ഇഷ്ടമുള്ളവരെക്കൊണ്ടുതന്നെ ജയിൻ പാടിപ്പിച്ചു പോന്നു.

ലോകമെങ്ങുമുള്ള മാധ്യമ പ്രവർത്തകരുടെ പതിവു കൗതുകമായിരുന്നു ജയിന്റെ അന്ധത. ‘ഈ പരിമിതിയെ അതിജീവിച്ച് എങ്ങനെ ഇത്രയും ഔന്നിത്യമുള്ള കലാപ്രവർത്തനവും പ്രസാദപൂർണമായ ജീവിതവും നയിക്കുന്നു?’ ഈ ചോദ്യം എല്ലാ രാജ്യത്തുനിന്നും അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറുപടി കേൾക്കൂ. ‘കാഴ്ച ഇല്ലാത്തതുകൊണ്ടുതന്നെ ഞാൻ നിങ്ങളേക്കാൾ കൂടുതൽ കേൾക്കുന്നു. നമുക്ക് എന്തില്ല എന്നല്ല, എന്തുണ്ട് എന്നു ചിന്തിക്കൂ... അവിടെ നമ്മുടെ സാധ്യകൾ ആരംഭിക്കുന്നു.’

ഈ വിശ്വാസത്തിൽ മുറുകെ പിടിച്ചായിരുന്നു എന്നും ആ ജീവിതം. പരിമിതികളെ മറികടന്നു വിജയം നേടിയ ഇന്ത്യക്കാരുടെ പട്ടിക ‘ദ് ബെറ്റർ ഇന്ത്യ’ എന്ന സംഘടന തയാറാക്കിയപ്പോൾ അതിൽ രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജയിൻ ആയിരുന്നു. (ഒന്നാം സ്ഥാനത്ത് കൃത്രിമക്കാലുമായി ലോകവേദികളെ അതിശയിപ്പിക്കന്ന മലയാളി നർത്തകി സുധാ ചന്ദ്രൻ!)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.