Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യമുള്ള സംഗീതം

ravindra-jain

രവീന്ദ്ര ജയിന്റെ പാട്ടുകളെ ഇങ്ങനെ വിലയിരുത്താം. മറ്റ് ഇന്ത്യൻ സംഗീത സംവിധായകരിൽനിന്ന് ഇദ്ദേഹത്തിന്റെ ഈണങ്ങളെ വേർതിരിച്ചു നിർത്തുന്നതു പാട്ടിന്റെ ഈ സൗന്ദര്യാംശമാണ്. ആസ്വാദകന്റെയോ ഗായകന്റെയോ പാണ്ഡിത്യത്തെ പരീക്ഷിക്കുന്ന ഒരു ഈണവും അദ്ദേഹം സൃഷ്ടിച്ചില്ല. പാട്ട് ആസ്വദിക്കുന്നതിന് കേൾവിക്കാരനിൽനിന്ന് ഒരു ശ്രമവും അദ്ദേഹം ആവശ്യപ്പെടുന്നില്ല. വെറുതേ ഇരുന്നോളൂ, പാട്ടുവന്നു നിങ്ങളെ കീഴ്പ്പെടുത്തിക്കൊള്ളും.

അദ്ദേഹത്തിന്റെ സ്വഭാവം പോലെ സൗമ്യസുന്ദരമായിരുന്നു ഈണങ്ങൾ. ജബ് ദീപ് ജലേ ആനാ, തുഝേ മേര സുർ മേ, ആജ്‌സേ പഹ്‌ലേ (ചിത് ചോർ), സുനൈനാ ആജ് ഇൻ നസാരോം കോം (സുനൈന), മുഝേ ഹഖ് ഹേ (വിവാഹ്), ഓ.. ഗൊരിയാരേ(നൈയ്യ), അഖിയോം കെ...(അഖിയോം കെ ഝാരഖോം സെ) തുടങ്ങി പട്ടുപോലെ മൃദുലമായ ഈണങ്ങൾ!

അന്ധനായ ഒരാൾ എങ്ങനെയാണ് ഇത്രയും ഹൃദയസ്പർശിയ ഈണങ്ങൾ സൃഷ്ടിക്കുക? അദ്ദേഹം പറയുന്നു: ‘പ്രകൃതിയിൽനിന്നാണ് ഞാൻ ഈണങ്ങളെല്ലാം ഉണ്ടാക്കിയത്. വെറുതേയിരിക്കുമ്പോൾ പോലും പ്രകൃതിയിലെ സ്വരങ്ങൾ എന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടിരിക്കുന്നു. അവ ഞാൻ ഈണങ്ങളായി പുനഃസൃഷ്ടിക്കുക മാത്രം ചെയ്യുന്നു.’

സംഗീതമേ ജീവിതം

സംഗീതമല്ലാതെ മറ്റൊന്നിനും ആ ഹൃദയത്തിൽ സ്ഥാനം ഇല്ലായിരുന്നു. എന്നുകരുതി എല്ലാകടവിലും അദ്ദഹം തോണിയിറക്കിയില്ല. തന്നെ തേടിവന്ന 150ഓളം സിനിമകൾക്കേ സംഗീതം ചെയ്തുള്ളൂ. കുറയേറെ ആൽബങ്ങൾ, ഇന്ത്യ മുഴുവൻ തരംഗമായ രാമായണം. ജയ് ഹനുമാൻ, ജയ്ശ്രീകൃഷ്ണ തുടങ്ങിയ സീരിയലുകൾ, മു‍ൻ പ്രധാനമന്ത്രി വാജ്പേയി രചിച്ച ‘ഖദം മിലാകർ ചൽനാ ഹോഗാ’ അടക്കമുള്ള ഗാനങ്ങളുടെ ലൈവ് ഷോ അടക്കം കുറേ ഗസലുകൾ, അമേരിക്കയിലും യൂറോപ്പിലുമായി നൂറുകണക്കിന് രവീന്ദ്ര ജയിൻ നൈറ്റുകൾ, മ്യൂസിക് അക്കാദമി.... അങ്ങനെ പാട്ടു മാത്രമായിരുന്നു ആ ജീവിതം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.