Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസും രവീന്ദ്ര ജയിനും ഒന്നിച്ച ഹിറ്റ് ഹിന്ദി ഗാനങ്ങള്‍

KJ_RJ

മലയാളികള്‍ക്ക്, പ്രത്യേകിച്ച് കെ ജെ യേശുദാസിന്‌ രവീന്ദ്ര ജെയിനുമായുള്ള ബന്ധം ഇന്ത്യയൊട്ടാകെ പാട്ടാണ്‌. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും രവീന്ദ്ര ജെയിന്‍ ആയിരുന്നു. ജന്മനാ കാഴ്ച ശേഷിയില്ലാത്തെ രവീന്ദ്ര ജെയിനിന്റെ 'ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 'വോയ്സ്‌ ഓഫ് ഇന്ത്യ' എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയിന്‍ നല്‍കിയ വിശേഷണം.

ഇരുവരുടെയും കോമ്പിനേഷനില്‍ പിറന്ന ഗാനങ്ങള്‍ കുറവല്ല. ഇരുവരുടെയും കോമ്പിനേഷനില്‍ പിറന്ന ഗാനങ്ങള്‍ കുറവല്ല. അവയെല്ലാം ഇന്നും ഹിന്ദിയിലെ നിത്യഹരിത ഗാനങ്ങളായി അവശേഷിക്കുന്നു. യേശുദാസിനെ ഹിന്ദിയില്‍ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത് വഴി ഏറ്റവുമധികം പഴികേട്ട സംഗീത സംവിധായകന്‍ കൂടിയായിരുന്നു രവീന്ദ്ര ജെയിന്‍.

ഇരുവരും ഒന്നിച്ച ചില ഹിറ്റ് ഹിന്ദി ഗാനങ്ങള്‍

ഗോരി തേര ഗാൻ ബഡാ പ്യാരാ ചിത്ത്ചോർ (1976)

ആജ് സേ പേഹലേ ആജ് സേ ജ്യാദാ- ചിത്ത്ചോർ (1979)

തുജേ ദേഖ്കർ- സാവൻകോ ആനേദോ (1979)

ഓ ഗോരിയാ രേ- നയ്യാ(1979)

ആജ് ഇനി നസാറോം കോ- സുനൈന (1979)

തേരി ഭോലി മുസ്കാൻ നേ- ബാബുൽ(1986)

ജബ് ദീപ് ജലേ ആനാ- ചിത്ത്ചോർ (1979)

ബീത്തി ഹുയി രീത് കി- ആയാഷ്-1982)

കോൻ ഹെ ഐസാ ജയ്സ- രാധാ ഔർ സീതാ- (1979)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.