Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ് രവീന്ദ്ര ജെയിന്‍ കൂട്ടുക്കെട്ടിലെ അഞ്ച് ഗാനങ്ങള്‍

Yasudas - Ravindra Jain

ബോളിവുഡ് സംഗീതലോകത്തേക്ക് യേശുദാസിനെ എത്തിച്ചത് രവീന്ദ്ര ജെയിന്‍ ആയിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും അദ്ദേഹമായിരുന്നു. ജന്മനാ കാഴ്ച ശേഷിയില്ലാത്തെ രവീന്ദ്ര ജെയിനിന്റെ 'ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 'വോയ്സ്‌ ഓഫ് ഇന്ത്യ' എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയിന്‍ നല്‍കിയ വിശേഷണം. ഇരുവരുടെയും കോമ്പിനേഷനില്‍ പിറന്ന ഗാനങ്ങള്‍ കുറവല്ല. അവയെല്ലാം ഇന്നും ഹിന്ദിയിലെ നിത്യഹരിത ഗാനങ്ങളായി അവശേഷിക്കുന്നു. യേശുദാസിനെ ഹിന്ദിയില്‍ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത് വഴി ഏറ്റവുമധികം പഴികേട്ട സംഗീത സംവിധായകന്‍ കൂടിയായിരുന്നു രവീന്ദ്ര ജെയിന്‍.

ആ കൂട്ടുക്കെട്ടിലെ 5 ഗാനങ്ങള്‍

Gori Tera Gaon...

. ഗോരി തേര ഗാൻ ബഡാ പ്യാരാ

മലയാളത്തിന്റെ ഗാനഗന്ധർവ്വനെ ഹിന്ദിയിൽ പ്രശസ്തനാക്കിയ ഗാനമാണ് ഗോരി തേര ഗാൻ ബഡാ പ്യാര. 1976 ൽ പുറത്തിറങ്ങിയ ചിത്ത്ചോർ എന്ന ചിത്രത്തിലേതാണീ ഗാനം. യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനം രവീന്ദ്ര ജെയിന്റെയും ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. ബാസു ചാറ്റർജി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ അമോൽ പലേക്കറും സെറീന വഹാബുമാണ് പ്രധാന വേഷത്തിലെത്തിയത്.

Aaj se pehle...

. ആജ് സേ പേഹലേ ആജ് സേ ജ്യാദാ

ചിത്ത്ചോറിലെ തന്നെ മറ്റൊരു ഗാനമാണ് ആജ് സേ പേഹലേ ആജ് സേ ജ്യാദാ. രവീന്ദ്ര ജെയിൻ തന്നെ വരികളെഴുതി ഈണം നൽകിയ ഗാനം യേശുദാസിന്റെ ഹിറ്റായ മറ്റൊരു ഹിന്ദി ഗാനമാണ്.

Aaj In Nazaron Ko...

.ആജ് ഇനി നസാറോം കോ

1979 ല്‍‍ പുറത്തിറങ്ങിയ സുനൈന എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമാണ് ആജ് ഇനി നസാറോം കോ എന്നത്. ഹിരേൻ നാഗ് സംവിധാനം ചെയ്ത് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയതും ഈണം നൽകിയതും രവീന്ദ്രജയിനാണ്.

Jab Deep Jale Aana...

. ജബ് ദീപ് ജലേ ആനാ

ചിത്ത്ചോറിലെ തന്നെ സൂപ്പർഹിറ്റായ മറ്റൊരു ഗാനമാണ് ജബ് ദീപ് ജലേ ആനാ. രവീന്ദ്ര ജെയിൻ തന്നെ വരികളെഴുതിയ ഗാനം ഇന്നും ബോളീവുഡിലെ മനോഹര മെലഡികളിലൊന്നാണ്.

Beeti Hui Raat Ki...

. ബീത്തി ഹുയി രാത്ത് കി

1982ൽ പുറത്തിറങ്ങിയ ആയാഷ് എന്ന ചിത്രത്തിലേതാണ് ബീത്തി ഹുയി രാത്ത് കി എന്ന ഗാനം. ആനന്ദ് ബക്ഷിയുടെ വരികൾക്ക് രവീന്ദ്ര ജെയിൻ ഈണം നൽകിയ ഗാനം അക്കാലത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു. സഞ്ജീവ് കുമാറും രതി അഗ്നിഹോത്രിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.