Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബുരാജാണ് ഞമ്മക്കെല്ലാം

baburaj-mamukoya

ഇങ്ങനെ പ്രിയപ്പെട്ട ഒരു പാട്ടൊക്കെയായിട്ട് പറയാൻ പറഞ്ഞാലെങ്ങനെ ശരിയാകും. അതെന്തൊരു ചോദ്യമാണ്. കുഴപ്പിക്കണ ചോദ്യമാണതൊക്കെ. പ്രിയഗാനത്തെ കുറിച്ച് ചോദിച്ചപ്പോൾ മാമുക്കോയയുടെ ആദ്യ മറുപടിയിതായിരുന്നു. പിന്നെ തുടർന്നു, പാട്ടാണ് ഞമ്മക്കെല്ലാം. പ്രിയഗാനങ്ങൾ എല്ലാമുണ്ട്. നല്ല പാട്ടുകൾ എല്ലാമിഷ്ടമാണ്. എങ്കിലും ബാബുരാജിനപ്പുറം എനിക്കൊരു സംഗീതജ്ഞനില്ല. യേശുദാസിനപ്പുറമൊരു പാട്ടുകാരനും. ഇരുവരുടെയും എല്ലാ ഗാനങ്ങളും എനിക്കിഷ്ടമാണ്. എങ്കിലും ഈ സംഗീത ദിനത്തിൽ, ഒരു പുഷ്പം മാത്രമായി എന്ന ഗാനമാണ് മനോരമ ഓൺലൈൻ വായനക്കാർക്കായി ഞാൻ സമർപ്പിക്കുന്നത്. ബാബുക്കയുടെ പാട്ടു തന്നെയാകട്ടെ. മാമുക്കോയ പറഞ്ഞു. ഒരു കൗതുകത്തിന് നാലുവരി മൂളാമോ എന്ന് ചോദിച്ചപ്പോൾ, 

ഇല്ല അത് നമ്മക്കാവില്ല. ഒരിക്കലും ശരിയാകില്ല...ചിരിയുടെ അകമ്പടിയോടെ ഒരു മറുപടി

Your Rating: