Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദ്രത്തിന് നടുവിലിരുന്നൊരു പിയാനോ വായന

Ludovico Einaudi3

ലോകം  സംഗീത ദിനത്തിൽ കാതോർക്കുമ്പോൾ  ലുഡോവികോ എയ്നാവുഡി (Ludovico Einaudi) എന്ന ലോക പ്രശസ്ത ഇറ്റാലിയൻ സംഗീതഞ്ജൻ  പ്രകൃതിയ്ക്കു വേണ്ടിയുള്ള  ഒരു ഗാനമാണ്  ഒരുക്കുന്നത്.  ആർട്ടിക് സമുദ്രത്തിലെ  ഒഴുകുന്ന  പ്ലാറ്റ്ഫോമിൽ  തന്റെ പിയാനോ സ്ഥാപിച്ച് അദ്ദേഹം ഒരുക്കിയ ഗാനം പ്രകൃതിയ്ക്കു വേണ്ടിയുള്ള ഒരു സന്ദേശം കൂടിയാണ്. 

കൂറ്റൻ മഞ്ഞുകൂനയ്ക്കു  അരികിലൂടെ  ഒഴുകുന്ന പ്ലാറ്റ്ഫോമിൽ  തന്റെ പിനായോ സ്ഥാപിച്ച് അദ്ദേഹം ഒരുക്കിയ ഗാനം ആർട്ടിക്കിനെ സംരക്ഷിക്കാനുള്ള ഗ്രീൻപീസ് കാംപയിന്റെ ഭാഗമായാണ്  ഒരുക്കിയിരിക്കുന്നത്. പാട്ടിന്റെ  പശ്ചാത്തലം  പ്രകൃതിയാണ്. വെള്ളം ഒഴുകുന്നതും മഞ്ഞിടിയുന്നതും പക്ഷികളുടെ  ശബ്ദവുമെല്ലാം  പശ്ചാത്തലമാകുമ്പോൾ അതൊരു വേറിട്ട സന്ദേശമായി മാറി. 

ഇന്നു ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ സംഗീതഞ്ജരുടെ കൂട്ടത്തിലുണ്ട് ലുഡോവികോ. ഇദ്ദേഹത്തിന്റെ പിതാവ്  ഗലിയോ എയ്നാവുഡി പ്രമുഖ എഴുത്തുകാരൻ ഇറ്റാലോ കാൽവിനോ  ഉൾപ്പെടെയുള്ളവരുടെ  പബ്ലിഷറായിരുന്നു. മുത്തച്ഛൻ ലൂഗി എയ്നാവുഡി 1948 മുതൽ 1955 വരെ ഇറ്റലിയുടെ  പ്രസിഡന്റായിരുന്നു. ലുഡോവികോയുടെ  അമ്മ റെനാറ്റയാണു  പിയാനോയുടെ  ആദ്യ പാഠങ്ങൾ അദ്ദേഹത്തെ ശീലിപ്പിച്ചത്. ടൈം ഔട്ട്, ഇൻ എ ടൈം ലാപ്സ്, നൈറ്റ്ബുക്ക്, ഡിവൈനറി, എലമെന്റ്സ് തുടങ്ങിയ ഒട്ടേറെ ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തെത്തിയിട്ടുണ്ട്. 

ലാസ്റ്റ് ബീറ്റ്: ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിലെ  ക്ലൈമാക്സ് രംഗത്തിന്റെ പശ്ചാത്തല സംഗീതം ഒന്നു കേട്ടു നോക്കൂ. ശേഷം ലുഡോവിക്കോയുടെ  ഐലൻഡ് എന്ന ആൽബത്തിലെ  ഡിവൈനറി എന്ന ഗാനവും ഒന്നു കേൾക്കൂ. 

Your Rating: