Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെന്ന പുണ്യം, അതാണ് എന്നെക്കൊണ്ട് ആ കവിത എഴുതിച്ചത്

sneha-edited

ഉപജില്ലാ കലോത്സവത്തിലെഴുതിയ ഒരു കവിത തന്നെയും കൊണ്ടിങ്ങനെ പറന്നു പോകുമെന്ന് പത്താം ക്ലാസുകാരി സ്നേഹ ഒരിക്കലും കരുതിയിരുന്നില്ല. സ്നേഹയുടെ ലാബ് എന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുക്കള എന്ന വിഷയത്തിലായിരുന്നു കവിതയെഴുത്ത്. കവിതയിലൂടെ അവൾ പറഞ്ഞത് അമ്മയെ കുറിച്ച്. കവിതയിൽ തെളിയുന്ന പോലെ പ്രായത്തിൽ കവിഞ്ഞ ചിന്താഗതികളാണ് സ്നേഹയ്ക്ക്. ‌ നമുക്കു ചുറ്റുമുള്ള യാഥാർഥ്യങ്ങളെ സമൂഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള മാധ്യമമായാണ് കവിതയെ കാണുന്നത്. സ്നേഹ പറഞ്ഞു.എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് അമ്മയാണ്. എനിക്കും അങ്ങനെ തന്നെ. അതുകൊണ്ട് എന്തെഴുതാൻ പറഞ്ഞാലും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന വിഷയം അമ്മ തന്നെ. ഏത് വിഷയത്തിനുള്ളിലും അമ്മയെന്ന സാമിപ്യത്തിന്റെ സ്വാധീനം ഒളിഞ്ഞിരിപ്പുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കവിതയെഴുതിയത്. അതും അമ്മയെ കുറിച്ച്. കവിതയായിരുന്നോ എന്നൊന്നും അറിയില്ല., എന്തൊക്കെയോ കുറച്ച് വരികളെഴുതി. കവിതയെഴുത്തിനോടുള്ള അടുപ്പം അതില്‍കൂടെ തെളിഞ്ഞു.

കവിത മാത്രമല്ല ഫോട്ടോഗ്രഫിയും സ്നേഹയുടെ മറ്റൊരിഷ്ടമാണ്. കവിതയെഴുത്തിൽ വാങ്ങുന്ന സമ്മാനങ്ങൾ‌ കൂടാതെ പ്രവൃത്തി പരിചയ മേളയിലും ഗണിത ശാസ്ത്ര മേളയിലും സജീവമാണ് ഈ മിടുക്കി. സാഹിത്യ പ്രവർത്തനം ജീവിതത്തിലൊപ്പം കൂട്ടണം. പ്രൊഫഷനായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി തിരഞ്ഞെടുക്കണം. സ്നേഹയുടെ ആഗ്രഹമിതൊക്കെയാണ്. ജീവിതം ആണ് ഓരോ സാഹിത്യത്തിലൂടെയും എഴുതിയിടപ്പെടുന്നത്. വായനയിലൂടെ നമ്മൾ ജീവിതത്തെ അറിയുന്നു, അനുഭവിക്കുന്നു. വായനയെ കൂടെക്കൂട്ടേണ്ടത് അതുകൊണ്ടു തന്നെ അത്യന്താപേഷിതമാണ്. ശക്തമായ വാക്കുകളിലൂടെ പിറവിയെടുക്കുന്ന കവിതകളോടാണ് കൂടുതൽ താൽപര്യം. ചൊല്ലാൻ ഏറെയിഷ്ടം രാത്രിമഴ എന്ന കവിതയാണ്. സ്നേഹ പറഞ്ഞു.

kavitha-by-swapna

കുട്ടികൾക്കിടയിൽ വായന മരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് ആശ്വാസം പകരുകയാണ് സ്നേഹയെന്ന മിടുക്കി. പാലക്കാട് പുലാപ്പറ്റ ഉമ്മനേഴി എംഎൻകെഎം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്നേഹ പഠിക്കുന്നത്. എൽപി സ്കൂൾ അധ്യാപികയാണ് അമ്മ ഷീബ. അച്ഛന്‍ പ്രദീപ്. പ്ലസ്ടുവിന് പഠിക്കുന്ന ശ്രേയ ചേച്ചിയാണ്. അനുജത്തി ശ്വേത നാലാം ക്ലാസിൽ പഠിക്കുന്നു. തീർത്തും സാധാരണ ചുറ്റുപാടിൽ വളർന്ന സ്നേഹയെ സാഹിത്യ ലോകത്തോടടുപ്പിച്ചത് സ്കൂളും വീട്ടുകാരുമാണ്. ഫേസ്ബുക്കിലൂടെ വന്ന അപ്രതീക്ഷിത പ്രശസ്തിയുടെ അമ്പരപ്പിലാണ് സ്നേഹയും വീട്ടുകാരും. എൻ പി നാരായണൻ എന്ന വ്യക്തിയാണ് സ്നേഹയുടെ കവിതയെ ആദ്യം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. അതാണ് സ്നേഹയെന്ന കുഞ്ഞു കവയത്രിയ്ക്കിത്രയും പ്രശസ്തി കൊടുത്തത്.

ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്

അടുക്കള ഒരു ലാബാണെന്ന

പരീക്ഷിച്ച് നിരീക്ഷിച്ച്

നിന്നപ്പോഴാണ് കണ്ടത്

വെളുപ്പിനുണർന്ന്

പുകഞ്ഞു പുകഞ്ഞു

തനിയെ സ്റ്റാർട്ടാകുന്ന

കരിപുരണ്ട

ഒരു മെഷ്യീൻ

അവിടെയെന്നും

സോഡിയം ക്ലോറൈഡ് ലായനി

ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന