Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വപ്നമൊരു ചാക്ക്’

Santhosh Varma സന്തോഷ് വർമ്മ

സംഗീത പാരമ്പര്യം കൊണ്ട് അനുഗ്രഹീതനാണ് സന്തോഷ് വർമ്മ. അമ്മ സംഗീത അദ്ധ്യാപികയായിരുന്നു. എന്നാൽ സംഗീതത്തേക്കാൾ താത്പര്യം അഭിനയത്തിലും സംവിധാനത്തിലും ആയിരുന്നു. കുട്ടിക്കാലത്ത് നാടകത്തിനോടായിരുന്നു ഭ്രമം. പന്ത്രണ്ടാം വയസുമുതൽ അമച്വർ നാടകങ്ങളിൽ അഭിനയിച്ച സന്തോഷ് വർമ്മയെ നാടക ഭ്രമം കൊണ്ടെത്തിച്ചതാകട്ടെ ഗാനരചയിതാവിന്റെ വേഷത്തിൽ. സംഗീത അദ്ധ്യാപകൻ, മാധ്യമപ്രവർത്തകൻ തുടങ്ങി നിരവധി വേഷങ്ങൾ അണിഞ്ഞ സന്തോഷ് വർമ്മ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചുകഴിഞ്ഞു. സിനിമ ഗാനങ്ങളെ കൂടാതെ നിരവധി ഭക്തി ഗാനങ്ങളും സ്വന്തം തൂലികയിൽ അദ്ദേഹം വിരിയിച്ചു.

∙മെലഡി, അടിപൊളി തുടങ്ങി എല്ലാത്തരം ഗാനങ്ങളും എഴുതാറുണ്ട്. എന്നാൽ ഇതിൽ പ്രിയപ്പെട്ടതേതാണ്

ശ്രോതാക്കൾ സ്വീകരിക്കുന്നതിനോടാണ് താത്പര്യം. സ്വന്തം ഇഷ്úടത്തേക്കാൾ ജനങ്ങൾ സ്വീകരിക്കുന്നതും സിനിമയക്ക് ആവശ്യമുള്ളതുമായ ഗാനങ്ങൾ രചിക്കാനാണ് ശ്രദ്ധിക്കുന്നത്. സ്വന്തം തത്പര്യം ഗാനരചനയിൽ നോക്കാറില്ല. സിനിമയുടെ കഥയ്ക്ക് ആവശ്യമായ രീതിയിൽ വ്യത്യസ്തമായ ഗാനങ്ങൾ രചിക്കുകയാണ് പതിവ്.

Swapnam Oru Chak...

∙സംഗീത അദ്ധ്യാപകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട റോൾ ഏതാണ്?

ഗാനരചയിതാവാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഗാനരചയിതാവാണ് പാട്ട് ജനങ്ങളുടെ മനസിൽ വരച്ചിടുന്നത്. അതിന് കഴിയുന്നതിൽ സന്തോഷമുണ്ട്. സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ ഗാനങ്ങൾ നൽകാൻ സാധിക്കുക, സംവിധായകന്റെ മനസറിഞ്ഞ് ഗാനമെഴുതുക എന്നതൊക്കെ സിനിമാ ഗാനരംഗത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്.

∙ഭക്തിഗാനങ്ങളാണോ, സിനിമാഗാനങ്ങളാണോ രചിക്കാൻ പ്രയാസം?

kaaanamullalul neerum...

രണ്ടിനും ആഴത്തിലുള്ള പഠനം ആവശ്യമാണ് . ഭക്തി മനുഷ്യന് അറിവ് നൽകുന്നുണ്ട്. ഭക്തി ഗാനങ്ങൾ രചിക്കുമ്പോൾ നിയന്ത്രണങ്ങളോ, പരിമിതികളോ ഇല്ല. സിനിമ ഗാനങ്ങൾക്ക് ചട്ടക്കൂട് ഉണ്ട്. സമീപകാല സിനിമ ഗാനങ്ങളെല്ലാം പ്രത്യേക ചട്ടക്കൂടിൽ നിന്നും ഉണ്ടായവയാണ്. കൂടുതൽ പഠിച്ചതിന് ശേഷമാണ് സിനിമ ഗാനങ്ങൾ രചിക്കുന്നത്.

∙ഗാനരചയിതാക്കൾക്ക് വേണ്ടത്ര പ്രശസ്തി ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

അവഗണിക്കുന്നു എന്ന് തോന്നിയിട്ടില്ല. ഗാനരചയിതാക്കളെ അന്വേഷിക്കുന്നവരുണ്ട്. നല്ല പാട്ടുകൾ ഉണ്ടായാൽ തീർച്ചയായും അംഗീകരിക്കും. സാധാരണക്കാർ സ്വീകരിക്കുന്നത് പാട്ടാണ്. നല്ല ഗാനം ഉണ്ടായാൽ ഗാനരചയിതാവ്, ഗായകൻ എന്നിവരെ ജനങ്ങൾ അംഗീകരിക്കും. എന്നാൽ നടി നടൻമാരെ പോലെ സ്വീകാര്യത ലഭിക്കാറില്ല.

Santhosh Varma

∙കൂടുതൽ അടുപ്പം തോന്നിയ സംഗീത സംവിധായകൻ ആരാണ്?

എല്ലാവരെയും ഒരുപോലെ കാണുന്നു. എന്നാൽ ബിജിപാലുമൊത്താണ് കൂടുതൽ ഹിറ്റുകൾ ഉണ്ടാക്കിയിട്ടുളളത്. സൗഹൃദങ്ങൾ ജോലിയെ വളരെയധികം സാഹായിക്കും. പരസ്പരം മനസിലാക്കുന്നത് ജോലി എളുപ്പമാക്കും. ഇന്നായാൾ ഇന്നത് ചെയ്യുമെന്ന അറിവ് നമുക്കുണ്ടാകുന്നത് നല്ലതാണ്. ഇത്തരത്തിൽ നല്ല ഗാനങ്ങൾ ഉണ്ടാക്കാൻ ബിജിപാലുമൊത്ത് സാധിച്ചിട്ടുണ്ട്. കരിയറിലെ ഹിറ്റുകളിൽ കൂടുതലും ബിജിപാലിനൊപ്പമാണ്. 2010 ൽ റിലീസായ ബെസ്റ്റ് ആക്ടറിലെ സ്വപ്നമൊരു ചാക്ക് എന്ന ഗാനമാണ് കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇതും ബിജിപാലിനൊപ്പമായിരുന്നു.

∙അവാർഡുകൾ?

അവാർഡുകൾ അധികം കിട്ടിയിട്ടില്ല. അവാർഡ് ആംഗീകാരമാണെങ്കിലും നാലോ അഞ്ചോ പേർക്ക് ഒരുമിച്ച് ലഭിക്കില്ല. ആരോടും അതിൽ പരാതി ഇല്ല. സമയമാകുപ്പോൾ കിട്ടും. അവാർഡിനായി എഴുതാറില്ല. ഗാനങ്ങൾ ജനം സ്വീകരിക്കുന്നുണ്ട്. അതാണ് വലിയ അവാർഡായി കണക്കാക്കുന്നത്.

∙അഭിനയ താത്പര്യം?

അപ്രതിക്ഷിതമായാണ് സിനിമയിൽ എത്തിയത്. സംഗീത പരമ്പര്യം ഉണ്ടായിരുന്നെങ്കിലും അഭിനയത്തിലായിരുന്നു താത്പര്യം. നാടകങ്ങളിൽ അഭിനയിച്ചു. പതിനെഴാം വയസു മുതൽ ഗാനങ്ങളെഴുതി. പഠനത്തിന് ശേഷം ആകാശവാണിയിൽ ജോലി നോക്കി. പതിനൊന്ന് വർഷം സംഗീത അദ്ധ്യാപകനായി. പിന്നീട് വിധിപോലെ സിനിമ ഗാനരചനയിലെത്തി. വർഷങ്ങളായി സിനിമാ രംഗത്തുണ്ട് എന്നാൽ സ്വപ്നമൊരു ചാക്ക് എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായത്. സിനിമയിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് ഇവിടെ വരെ എത്തിയത്. മുന്നോട്ടും അങ്ങനെ തന്നെ.

Thumbi Penne...

സാൾട്ട് ആൻഡ് പെപ്പറിലെ കാണാ മുള്ളാൽ എന്ന ശ്രേയ ഘോഷാൽ ആലപിച്ച ഗാനം ഉൾപ്പെടെ പല നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച സന്തോഷ് വർമ്മ. ബാംഗ്ലൂർ ഡെയ്സ്, വെള്ളിമൂങ്ങ, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടി. ഹോംലി മീൽസിലെ വെളിച്ചം വിരിഞ്ഞു രൂപം തെളിഞ്ഞു എന്നു തുടങ്ങുന്ന ടൈറ്റിൽ സോംങ്, ടമാർ പടാറിലെ താടി വയ്ക്കാൻ ആശിച്ചോരേ എന്ന് തുടങ്ങുന്ന താടി പാട്ട് തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ രചന വൈവിധ്യത്തെ കാണിക്കുന്ന ഗാനങ്ങളാണ്. സിനിമയെ അറിഞ്ഞ് രചിച്ച ഗാനങ്ങളെന്ന് ഇവയെന്നും പറയാം. ജിലേബി, അച്ചാ ദിൻ, നിർണ്ണായകം, nലൈഫ് ഓഫ് ജോസൂട്ടി, തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഗാനരചനയിൽ റിലീസിങ്ങിനൊരുങ്ങുന്നത്.