Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ‘ബ്ലാക്ക് ആന്റ് വൈറ്റ്’ പ്രണയഗാനം

100 Day's of Love movie Song 'Hridayathin Niramayi'

ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയഗാനവുമായി ദുൽഖർ നിത്യാ മേനോൻ ജോഡികളുടെ 100 ഡേയ്സ് ഓഫ് ലൗ. ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ ഹൃദയത്തിൽ നിറമായ് എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡിലെ അംഗം ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനുസ് മുഹമ്മദ് കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡേയ്സ് ഓഫ് ലൗ. ഉസ്താദ് ഹോട്ടലിന് ശേഷം ദുൽക്കറും നിത്യാമേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇവരെ കൂടാതെ വിനീത്, രാഹുൽ മാധവ്, അജു വർഗീസ്, ശേഖർ മേനോൻ, ഗ്രിഗറി ജേക്കബ്, ശ്രുതി ദിലീപ്, അഭിരാമി സുരേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ബാംഗ്ലൂർ പശ്ചാത്തലമാക്കിയുള്ള ഒരു റൊമാന്റിക് കോമഡിയാണ് ചിത്രം. നൂറുദിവസത്തെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഒരു ദേശീയ ദിനപത്രത്തിലെ കാർട്ടൂണിസ്റ്റാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രം. നഗരത്തിലെ യാത്രയ്ക്കിടയിൽ വിദ്യാർത്ഥിനിയായ നിത്യാമേനോൻ എന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ബാംഗ്ലൂരിലെ ജീവിതം ആഘോഷിക്കുന്ന നിത്യാമേനോന്റെ കടന്നുവരവും ഇരുവരുടെയും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന പ്രണയചിത്രമാണ് 100 ഡെയ്സ് ഓഫ് ലൗ.

ലണ്ടൻ ഫിലിം സ്കൂളിൽനിന്നും ഫിലിം മേക്കിംഗിൽ മാസ്റ്റർ ബിരുദം നേടിയ ജനുസ് മുഹമ്മദ്, കമലിന്റെ ശിഷ്യരായ ലാൽജോസിന്റെ ഡയമണ്ട് നെക്ലേസിലും ആഷിക് അബുവിന്റെ 22ഫീമെയ്ൽ കോട്ടയത്തിലും അസി. ഡയറക്ടറായി പ്രവർത്തിച്ചു. തുടർന്ന് കമലിന്റെ അവസാന രണ്ടു ചിത്രങ്ങളിൽ (സെല്ലുലോയ്ഡ്, നടൻ) അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഐശ്വര്യസ്നേഹ മൂവീസിന്റെ ബാനറിൽ കെ.വി. വിജയകുമാർ പാലക്കുന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 20 ന് തിയറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer