Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടായി കലണ്ടർ ഗേൾസ്

Calendar2

വാണിജ്യപരമായും കലാപരമായും മൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്ന സംവിധായകനാണ് മധുർ ഭണ്ഡാർകർ. ദേശീയ പുരസ്‌കാരം മൂന്ന് വട്ടം തേടിയെത്തിയിട്ടുള്ള മധുർ ഭണ്ഡാർകറിന്റെ പുതിയ ചിത്രം കലണ്ടർ ഗേൾസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഔസം മോറേ മഹിയാ എന്ന് തുടങ്ങുന്ന ഗാനം മീറ്റ് ബ്രോസ് അഞ്ചാനും ഖുശ്ബു ഗ്രിവെല്ലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് മീറ്റ് ബ്രോസ് അഞ്ചാൻ ഈണം നൽകിയിരിക്കുന്നു.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. യൂട്യൂബിൽ ഹിറ്റായ ട്രെയ്‌ലർ 14 ലക്ഷത്തിൽ അധികം ആളുകളാണ് കണ്ടത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധുർ ഭണ്ഡാർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലണ്ടർ ഗേൾസ്. കരിന കപൂർ പ്രധാന കഥാപാത്രമായി 2012 ൽ എത്തിയ ഹീറോയിൻ ആയിരുന്നു മധുർ ഭണ്ഡാകർ അവസാനമായി ചെയ്ത ചിത്രം.

ഒരു പ്രമുഖ ഫാഷൻ കലണ്ടറിൽ മോഡലാകാൻ എത്തുന്ന അഞ്ച് പെൺകുട്ടികളുടേയും, ഗ്ലാമർ അവരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളുടേയും കഥ പറയുന്ന ചിത്രമാണ് കലണ്ടർ ഗേൾസ്. ഫാഷന്റെ കറുത്ത വശങ്ങളെ തുറന്ന് കാട്ടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മധുർ ഭണ്ഡാർകറാണ്. ആകാംൻഷ പുരി, ആവണി മോദി, കൈറ ദത്ത്, റുഹി സിങ്, സത്‌റൂപ പൈൻ, സുഹേൽ സേത്ത്, റോണിത് റോയ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംഗീത അഹിർ, ഭണ്ഡാകർ എന്റർടൈൻമെന്റ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Awesome Mora Mahiya Song

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.