Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡെയിഞ്ചറസ് ടാറ്റൂ' പതിപ്പിച്ച് മൈക്കൽ ജാക്സണിന്റെ മകൾ

paris-tatoo

പോപ്പ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സൺ വിട പറഞ്ഞിട്ട് ഏഴ് വർഷം തികയാനൊരുങ്ങുകയാണ്. മൈക്കൽ ജാക്സൺന്റെ ഏറ്റവും വലിയ ആരാധിക ആരായിരിക്കും. ഉത്തരംതേടി എങ്ങും പേകേണ്ട മകളായ പാരീസ് ജാക്സൺ തന്നെ. ജാക്സൺന്റെ മകളായതിനാലും വിവാദങ്ങളാലും വാർത്തകള ിൽ നേരത്തേതന്നെ ഇ‌ടംനേ‌ടിയിട്ടുണ്ട് ഈ പതിനെട്ടുകാരി. 

ഇപ്പോഴിതാ തന്റെ പിതാവിന്റെ ഓർമ്മക്കായി. മൈക്കലിന്റെ 1991ലെ ആൽബം ഡേഞ്ചറസിന്റെ കവർപേജ് പാരീസ് ജാക്സൺ ടാറ്റൂകുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പാരീസ് ഇത് പ്രദർശിപ്പിച്ചത്. ഹോളിവുഡിലെ ടൈംലെസ്സ് ടാറ്റുവിലെ ജസ്റ്റിൻ ലൂയിസാണ് പാരീസിന്റെ ‌‌ടാറ്റൂ ആര്‍ട്ടിസ്റ്റ്.‌

മൈക്കൽ ജാക്സസണിന്റെ സംഗീത ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആൽബമായിരുന്നു ഡെയ്ഞ്ചെറസ്..ഏറ്റവും കൂടുതൽ വിറ്റഴിച്ച എക്കാലത്തെയും ആൽബങ്ങളിൽ ഒന്നായ ഇതിന്റെ കവർപേജിൽ ജാക്സൺന്റെ കണ്ണിന്റെയും ചില ജീവികളും ഉൾപ്പെടുന്ന ഒരു ഫ്രെയിമായിരുന്നു

പാരീസ് ജാക്സൺന് 11 വയസുള്ളപ്പോഴാണ് 2009 ജൂൺ 25ന് മൈക്കൽ ജാക്സൺ വിടപറഞ്ഞത്. എല്ലാവർക്കും അദ്ദേഹം പോപ്പ് സംഗീത ചക്രവർത്തിയായിരുന്നെങ്കിൽ അദ്ദേഹം തന്റെ ഹൃദയത്തിന്റെ ചക്രവര്‍ത്തിയായിരുന്നെന്നും പാരീസ് പറയുന്നു. 

Your Rating: