Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം എന്നും എപ്പോഴിലേയും ‘പുലരിപൂ പെണ്ണേ’...

Pularipoo Penne song

സ്നേഹവീട് എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രം എന്നും എപ്പോഴിലേയും ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഗാനങ്ങളുടെയെല്ലാം ഓഡിയോ പുറത്തിറങ്ങിയിരുന്നു. പുലരിപൂ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസ് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിദ്യാസാഗറാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

മോഹൻലാലും മഞ്ജുവാര്യരും നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ഫാമിലി എന്റർടെയിനറാണ് എന്നും എപ്പോഴും. നടൻ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയിരിക്കുന്നു.

പുലരിപൂ പെണ്ണേ ...

അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥയെഴുതുന്ന സത്യൻ അന്തിക്കാട് ചിത്രം കൂടിയാണ് എന്നും എപ്പോഴും. വനിതാരത്നം എന്ന വനിതാപ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ടർ വിനീത് എൻ. പിള്ളയായി മോഹൻലാലും അഭിഭാഷക ദീപയായി മഞ്ജു വാര്യരും കഥാപാത്രങ്ങളാകുന്നു. ഇവരെ കൂടാതെ രൺജി പണിക്കർ, റീനു മാത്യൂസ്, ഇന്നസെന്റ്, ലെന, ഗ്രിഗറി എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മാർച്ച് 27ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.